സിനിമ സംവിധായകനും ഐടി വ്യവസായ സംരംഭകനുമായ രാമന്‍ അശോക് കുമാര്‍ അന്തരിച്ചു...

സിനിമ സംവിധായകനും ഐടി വ്യവസായ സംരംഭകനുമായ രാമന്‍ അശോക് കുമാര്‍ (60) അന്തരിച്ചു. കൊച്ചി ലേക്ഷോര്‍ ആശുപത്രിയില്‍ ഇന്നലെ രാത്രി 7:50നായിരുന്നു അന്ത്യം. അശോകന്‍ എന്ന പേരിലാണ് ചലച്ചിത്ര സംവിധാന രംഗത്തു പ്രശസ്തനായത്.
വര്‍ണ്ണം, ആചാര്യന്‍ എന്നിവയാണ് അശോകന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമകള്‍. അശോകന്‍- താഹ കൂട്ടുകെട്ടില്‍ സാന്ദ്രം, മൂക്കില്ലാരാജ്യത്ത് എന്നീ സംവിധാനം ചെയ്തു. ശശികുമാറിനൊപ്പം നൂറോളം സിനിമകള്‍ക്ക് സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഏറെ കാലമായി സിംഗപ്പൂരിലായിരുന്നു താമസം. തിരുവനന്തപുരം വര്‍ക്കല സ്വദേശിയാണ്. ഭാര്യ: സീത. മകള്‍: അഭിരാമി ഗവേഷണ വിദ്യാര്‍ഥിയാണ്.
"
https://www.facebook.com/Malayalivartha


























