കെഎസ്ആര്‍ടിസി മുഖ്യനെ കണ്ട് പഠിക്കുന്നോ? കടം തീർക്കാൻ ഒന്നരക്കോടിയുടെ മുതൽ വിൽക്കുന്നു; 1.25 കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് വിൽക്കുന്നത് ; ഒന്നരക്കോടി എവിടെ നിന്ന് കിട്ടി?

ഹർത്താൽ കൂടെ കഴിഞ്ഞതോടെ കെഎസ്ആർടിസിയുടെ പ്രതിസന്ധി കൂടുകയാണ്. എന്നാൽ ഈ സമയത്ത് ചെറിയ ഒരു ബുദ്ധി പരീക്ഷിക്കാൻ ഒരുങ്ങുകയാണ് കെഎസ്ആര്‍ടിസി. മുഖ്യന്റെ ഒരു അടവ് നയം ഉണ്ട് ഇതിൽ.
നിലവിൽ കെഎസ്ആർടിസിയുടെ പ്രതിസന്ധിക്ക് ചെറിയ രീതിയിൽ അയവു വരുത്താൻ പുതിയ നടപടിയുമായി കെഎസ് ആർടിസി ഒരുങ്ങുന്നത്. 338 പവൻ സ്വർണാഭരണങ്ങളും 1942.109 ഗ്രാം വെള്ളിയും കെഎസ്ആർടിസി ലേലം ചെയ്യാൻ തീരുമാനിച്ചതായാണ് റിപ്പോർട്ട്.
കാരണം കടക്കെണിയിൽ പെട്ട കെഎസ്ആർടിസിക്ക് ഇതൊരു ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ. ബസുകളിൽ യാത്രക്കാർ മറന്നുവെച്ച പൊന്നും വെള്ളിയും ആണ് വിൽക്കാനൊരുങ്ങുന്നത്. മാത്രമല്ല ഏകദേശം 1.25 കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് 10 വർഷത്തിനിടെ കെ.എസ്.ആർ.ടി.സി ബസുകളിൽ നിന്ന് കളഞ്ഞുകിട്ടിയതെന്നാണ് റിപ്പോർട്ട്
https://www.facebook.com/Malayalivartha


























