പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ ലോറിക്ക് കല്ലെറിഞ്ഞ കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍; ഇതോടെ പിടിയിലായവരുടെ എണ്ണം 5 ആയി

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ ലോറിക്ക് കല്ലെറിഞ്ഞ കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. വടകര അടക്കാത്തെരു ജംഗ്ഷനില്‍ വെച്ചാണ് ലോറിക്ക് കല്ലെറിഞ്ഞത്. വടകര കൊയിലാണ്ടി വളപ്പില്‍ വരപ്പുറത്ത് സജീര്‍, ചോറോട് ഈസ്റ്റിലെ ധാര്‍ ഇഷാക് ഹൗസില്‍ സുഹൈല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ പിടിയിലായവരുടെ എണ്ണം 5 ആയി.
അതേസമയം ഹര്‍ത്താലിനിടെ കൊല്ലം ഇരവിപുരത്ത് പൊലീസുകാരെ ആക്രമിച്ച പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ കൂട്ടിക്കട സ്വദേശി ഷംനാദ് പിടിയിലായി. പൊലീസ് ഉദ്യോഗസ്ഥരെ ഇയാള്‍ ബൈക്കിടിച്ച് അപായപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. കണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെയും, പ്രവര്‍ത്തകരുടെയും സ്ഥാപനങ്ങളില്‍ പൊലീസ് റെയ്ഡ് തുടരുകയാണ്. നേതാക്കളുടെ സാമ്പത്തിക സ്രോതസും, ഹര്‍ത്താല്‍ ദിനത്തില്‍ നടന്ന അക്രമ സംഭവങ്ങളിലെ ഗൂഡാലോചന കണ്ടെത്തുകയുമാണ് റെയ്ഡിലൂടെ പൊലീസ് ലക്ഷ്യമിടുന്നത്.
പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റില്‍ തുടര്‍നടപടികളുമായി മുന്നോട്ട് പോവുകയാണ് എന്‍ഐഎ. പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. തിരുവനന്തപുരം സിഡാക്കിലാണ് പരിശോധന. അതേസമയം ഹര്‍ത്താലിനിടെ കൊല്ലത്ത് പൊലീസിനെ ആക്രമിച്ച പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ പോലീസ് പിടികൂടി. കണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെയും, പ്രവര്‍ത്തകരുടെയും സ്ഥാപനങ്ങളില്‍ പൊലീസ് റെയ്ഡ് തുടരുകയാണ്.
പിടിയിലായ നേതാക്കളുടെ മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍ തുടങ്ങിയ ഉപകരണങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ഫോണ്‍കോള്‍ രേഖകള്‍, വാട്‌സപ്പ് ചാറ്റുകള്‍ തുടങ്ങിയവ വീണ്ടെടുക്കാന്‍ ശ്രമം. തിരുവനന്തപുരം സിഡാക്കിലാണ് പരിശോധന നടത്തുന്നത്. ഇതിനിടെ നേതാക്കളുടെ ചോദ്യം ചെയ്യല്‍ മൂന്നാം ദിവസത്തിലേക്ക് കടന്നു. വിദേശ ഫണ്ടിംഗ്, ഭീകരവാദ റിക്രൂട്ട്‌മെന്റ് അടക്കമുള്ള വിഷയങ്ങളിലാണ് ചോദ്യം ചെയ്യല്‍. നടപടികളോട് പ്രതികള്‍ സഹകരിക്കുന്നില്ലെന്ന് എന്‍ഐഎ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha


























