സര്‍വകലാശാലയില്‍ അസാധാരണ പ്രതിസന്ധി.... കേരളസര്‍വകലാശാലയില്‍ പുതിയ വൈസ്ചാന്‍സലറെ നിയമിക്കാനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ അറിയിക്കണമെന്ന ചാന്‍സലറായ ഗവര്‍ണറുടെ അന്ത്യശാസനം സര്‍വകലാശാല തള്ളി

സര്‍വകലാശാലയില്‍ അസാധാരണ പ്രതിസന്ധി.... കേരളസര്‍വകലാശാലയില്‍ പുതിയ വൈസ്ചാന്‍സലറെ നിയമിക്കാനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ അറിയിക്കണമെന്ന ചാന്‍സലറായ ഗവര്‍ണറുടെ അന്ത്യശാസനം സര്‍വകലാശാല തള്ളി.
ഗവര്‍ണര്‍ രൂപീകരിച്ച രണ്ടംഗ സെര്‍ച്ച ്കമ്മിറ്റി റദ്ദാക്കണമെന്ന ആഗസ്റ്റ്20ലെ സെനറ്റ് പ്രമേയത്തില്‍ എന്ത് നടപടിയെടുത്തെന്ന് വൈസ് ചാന്‍സലര്‍ ഡോ.മഹാദേവന്‍ പിള്ള ഗവര്‍ണറോട് ചോദിച്ചു. അതോടെ ഈ വെല്ലുവിളിക്ക് തിരിച്ചടി നല്‍കാനായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും നീക്കം തുടങ്ങിയതോടെ സര്‍വകലാശാലയില്‍ പ്രതിസന്ധിയായി.
സെനറ്റിനെ സസ്‌പെന്‍ഡ് ചെയ്യുന്നതും, പിരിച്ചു വിടുന്നതും, ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തിയ വി.സിയെ സസ്‌പെന്‍ഡ് ചെയ്യുന്നതുമടക്കമുള്ള നടപടികള്‍ ഗവര്‍ണര്‍ക്ക് പരിഗണിക്കാന്‍ കഴിയുന്നതാണ്. ഇന്നലെ വൈകിട്ട് അഞ്ച് വരെയായിരുന്നു ഗവര്‍ണര്‍ നല്‍കിയ സമയപരിധി. ഇത് തള്ളിയ വാഴ്‌സിറ്റി, ഗവര്‍ണറുടെ നീക്കം നിയമവിരുദ്ധമാണെന്ന് സ്റ്റാന്‍ഡിംഗ് കൗണ്‍സലിന്റെ നിയമോപദേശം സഹിതം അറിയിക്കുകയായിരുന്നു.
സെനറ്റ് ഐകകണ്‌ഠ്യേനയാണ് ഗവര്‍ണറുടെ സെര്‍ച്ച്കമ്മിറ്റിക്കെതിരേ പ്രമേയം പാസാക്കിയതെന്നും വി.സി ഡോ.മഹാദേവന്‍പിള്ള മറുപടി നല്‍കിയിരുന്നു.ഒക്ടോബര്‍ 24ന് കാലാവധി അവസാനിക്കുന്ന വി.പി.മഹാദേവന്‍ പിള്ളയ്ക്ക് പകരക്കാരനെ നിയമിക്കാനുള്ള സമിതിയിലേക്ക് സെനറ്റിന്റെ പ്രതിനിധിയെ നല്‍കാനായി ജൂണ്‍ മുതല്‍ ഗവര്‍ണര്‍ ആവശ്യപ്പെടുന്നതാണ്.
"
https://www.facebook.com/Malayalivartha


























