പുല്ല് വില കല്‍പ്പിച്ചു... കേരള വിസി നിയമനത്തില്‍ ഗവര്‍ണറുടെ അന്ത്യശാസനത്തിന് പുല്ലുവില കല്‍പ്പിച്ച വിസിയ്‌ക്കെതിരെ നടപടിയുണ്ടാകും; ഗവര്‍ണറുടെ അന്ത്യശാസനം തള്ളി കേരള വിസി; സെര്‍ച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ നിര്‍ദേശിച്ചില്ല; നിയമന നടപടികളുമായി ഗവര്‍ണര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ സിന്‍ഡിക്കേറ്റ് യോഗം

രണ്ട് മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഗവര്‍ണര്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. കേരള വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ നല്‍കാന്‍ വിസി വിസമ്മതിച്ച സാഹചര്യത്തില്‍ ഗവര്‍ണ്ണര്‍ സ്വന്തം നിലക്ക് നിയമന നടപടിയുമായി മുന്നോട്ട് പോകും.
ഗവര്‍ണറുടെ അന്ത്യശാസനം തള്ളി കേരള വിസി സെര്‍ച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ നിര്‍ദേശിച്ചില്ല. ഇന്നലെ പ്രതിനിധിയെ നല്‍കണം എന്ന അന്ത്യശാസനം തള്ളിയ വിസിക്ക് എതിരെ നടപടിയിലേക്കും ഗവര്‍ണ്ണര്‍ കടന്നേക്കും. മൂന്നിന് സംസ്ഥാനത്ത് തിരിച്ചെത്തിയ ശേഷം ഗവര്‍ണര്‍ തുടര്‍ നടപടിയിലേക്ക് കടക്കും. അതിനിടെ ഇന്നു ചേരുന്ന സിന്‍ഡിക്കേറ്റ് യോഗം പ്രശ്‌നം ചര്‍ച്ച ചെയ്യും. ഗവര്‍ണ്ണര്‍ ഏകപക്ഷീയമായി ഉണ്ടാക്കിയ കമ്മിറ്റിയെ അംഗീകരിക്കില്ല എന്ന നിലപാടില്‍ ആണ് സര്‍വ്വകലാശാല.
ഗവര്‍ണറുടെ അന്ത്യശാസനം കേരള വൈസ് ചാന്‍സലര്‍ തള്ളിക്കളയുകയായിരുന്നു. വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ നിര്‍ദേശിച്ചില്ല. പ്രതിനിധികളുടെ പേര് ഇന്ന് തന്നെ നിര്‍ദേശിക്കണം എന്നായിരുന്നു ഗവര്‍ണറുടെ അന്ത്യശാസനം. ഗവര്‍ണര്‍ ഏകപക്ഷീയമായി ഉണ്ടാക്കിയ സെര്‍ച്ച് കമ്മിറ്റി അംഗീകരിക്കാനാകിലെന്ന് കാണിച്ച് വിസി നല്‍കിയ മറുപടി കണക്കിലെടുക്കാതെയാണ് രാജ്ഭവന്‍ സമയപരിധി വെച്ച് കടുപ്പിച്ചത്. എന്നാല്‍, ഗവര്‍ണര്‍ രണ്ട് അംഗ കമ്മിറ്റി ഉണ്ടാക്കിയത് ചട്ട വിരുദ്ധമാണെന്ന നിലപാടിലാണ് കേരള സര്‍വകലാശാല. ഉടന്‍ ഗവര്‍ണര്‍ക്ക് മറുപടി നല്‍കും. അതേസമയം, കേരള വിസിക്കെതിരെ രാജ്ഭവന്‍ നടപടി വന്നേക്കും.
കഴിഞ്ഞ ആഴ്ചയായിരുന്നു വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് ഉടന്‍ സെനറ്റ് പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ കേരള വിസിയോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ വിസി പ്രതിനിധിയെ നിര്‍ദ്ദേശിച്ചില്ല. ഗവര്‍ണറുടേയും യുജിസിയുടേയും പ്രതിനിധികളെ മാത്രം വെച്ചുള്ള കമ്മിറ്റി രൂപീകരണം ഏകപക്ഷീയമാണെന്ന് കാണിച്ച് ഗവര്‍ണറെ തള്ളി സെനറ്റ് പ്രമേയം പാസ്സാക്കിയ കാര്യമാണ് വിസി മറുപടിയായി നല്‍കിയത്.
പ്രമേയത്തിന്റെ കാര്യം അറിഞ്ഞെന്ന് പറഞ്ഞ ഗവര്‍ണറാകട്ടെ വിസിക്ക് അന്ത്യശാസനമെന്ന നിലക്ക് പുതിയ കത്ത് നല്‍കി കടുപ്പിച്ചു. ഇന്ന് തന്നെ പ്രതിനിധിയെ നിര്‍ദ്ദേശിക്കണമെന്ന് രാജ്ഭവന്‍ വിസിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. എന്നാല്‍ അന്ത്യശാസനം തള്ളിയ വിസിക്കെതിരെ ഗവര്‍ണര്‍ ഇനി എന്ത് നടപടി സ്വീകരിക്കും എന്നാണ് ഇനി കണ്ടറിയേണ്ടത്.
അടുത്ത 24ന് വി സിയുടെ കാലാവധി തീരാനിരിക്കെ നടപടികള്‍ എല്ലാം ചട്ടപ്രകാരം തന്നെ എന്നാണ് രാജ്ഭവന്റെ വിശദീകരണം. നേരത്തെ സെനറ്റ് പ്രതിനിധിയായി ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ വി കെ രാമചന്ദ്രനെ സര്‍വകലാശാല നിര്‍ദ്ദേശിച്ച ശേഷം അദ്ദേഹം പിന്മാറിയത് സര്‍വകലാശാലയെ സംശയ നിഴലില്‍ നിര്‍ത്തുന്നു എന്നാണ് രാജ്ഭവന്‍ നിലപാട്. ഗവര്‍ണര്‍ സെര്‍ച്ച് കമ്മിറ്റി ഉണ്ടാക്കിയത് ഓഗസ്റ്റ് അഞ്ചിനാണ്.
ഓഗസ്റ്റ് ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ വി സി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം വെട്ടുന്ന ഭേദഗതിയാണ് നിയമസഭ പാസ്സാക്കിയത്. ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിടാന്‍ സര്‍ക്കാറിനൊപ്പം കേരള സര്‍വകലാശാലയും കാത്തിരിക്കുന്നു. എന്നാല്‍ ഒപ്പിടില്ലെന്ന് ഉറപ്പിച്ച ഗവര്‍ണര്‍ കേരള സര്‍വ്വകലാശാലക്ക് മേല്‍ പിടിമുറുക്കുകയായിരുന്നു. സെനറ്റ് പ്രതിനിധി ഇല്ലെങ്കില്‍ രണ്ട് അംഗ കമ്മിറ്റി വിസി നിയമന നടപടിയുമായി മുന്നോട്ട് പോകും. ഒപ്പം വിസിക്കെതിരെ അച്ചടക്ക നടപടിയും ഉണ്ടാകാനിടയുണ്ട്.
"
https://www.facebook.com/Malayalivartha


























