നാണംകെട്ട് സച്ചിന്‍... സച്ചിന്‍ പൈലറ്റിനെ ഉന്നമിട്ടുള്ള രാഷ്ട്രീയപ്പോരില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെയും ഗാന്ധി കുടുംബത്തെയും വരെ വെല്ലുവിളിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് മുന്നോട്ട് തന്നെ; പാര്‍ട്ടി ദേശീയ പ്രസിഡന്റിനേക്കാള്‍ മുഖ്യമന്ത്രി പദം വലുത്; മുഖ്യമന്ത്രി കുപ്പായം തുന്നിയ സച്ചിന്‍ ബിജെപിയിലേക്ക് പോയാലും അത്ഭുതമില്ല

സച്ചിന്‍ പൈലറ്റിനെ സംബന്ധിച്ച് ഇതിലും വലിയ നാണക്കേട് ഉണ്ടാകാനില്ല. മുമ്പ് ബിജെപിയില്‍ പോകാന്‍ തീരുമാനിച്ച സച്ചിന്‍ ഇനി പഴയത് ആവര്‍ത്തിക്കുമോ എന്ന് കണ്ടറിയാം. സച്ചിന്‍ പൈലറ്റിനെ ഉന്നമിട്ടുള്ള രാഷ്ട്രീയപ്പോരില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെയും ഗാന്ധി കുടുംബത്തെയും വരെ വെല്ലുവിളിച്ചിരിക്കുകയാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്.
പാര്‍ട്ടിയില്‍ ഗാന്ധി കുടുംബത്തിനുള്ള അപ്രമാദിത്വത്തെ തകിടംമറിക്കും വിധം ഗെലോട്ട് നടത്തിയ അണിയറ നീക്കങ്ങള്‍ ഹൈക്കമാന്‍ഡിനെ ഞെട്ടിച്ചു. പുതിയ പ്രസിഡന്റിനായുള്ള സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീകരിച്ച നടപടികള്‍ രാജസ്ഥാനില്‍ ഭരണപ്രതിസന്ധിയും വിഭാഗീയതയും രൂക്ഷമാക്കുന്ന നിലയിലേക്കു വളര്‍ന്നത് ദേശീയ നേതൃത്വത്തിന്റെ പിടിപ്പുകേടിനു തെളിവായി.
രാജസ്ഥാനിലെ നാടകീയ നീക്കങ്ങളിലേക്കു നയിച്ചത് പല കാരണങ്ങളാണ്. അശോക് ഗെലോട്ട് കോണ്‍ഗ്രസ് പ്രസിഡന്റാകാന്‍ തയാറാണെന്ന് ഗാന്ധി കുടുംബത്തെ അറിയിച്ചിരുന്നെങ്കിലും തന്റെ പിന്‍ഗാമിയായി സച്ചിനെ ഒരുകാരണവശാലും അംഗീകരിക്കില്ലെന്നു നിലപാടെടുത്തു. എന്നാല്‍, രാജസ്ഥാനിലെ കാര്യങ്ങള്‍ തനിക്കു വിട്ടേക്കൂവെന്നു സോണിയ ഗാന്ധി അറിയിച്ചു.
മുഖ്യമന്ത്രിയായി തങ്ങളുടെ പിന്തുണ സച്ചിനാണെന്നു രാഹുലും പ്രിയങ്കയും വ്യക്തമാക്കി. സോണിയയും യോജിച്ചു. പ്രസിഡന്റായാലും വകുപ്പില്ലാത്ത മുഖ്യമന്ത്രിയായി തുടരാന്‍ തന്നെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും 'ഒരാള്‍ക്ക് ഒരു പദവി' നയം ചൂണ്ടിക്കാട്ടി നേതൃത്വം അതു വെട്ടി. രാജസ്ഥാന്‍ വിഷയത്തില്‍ തന്നെ പൂര്‍ണമായി ഒഴിവാക്കിയുള്ള തീരുമാനത്തിലേക്കു ഗാന്ധി കുടുംബം നീങ്ങുന്നുവെന്നു മനസ്സിലാക്കിയ ഗെലോട്ട് അതിനെ പരസ്യമായി ചോദ്യം ചെയ്യാതെ അണിയറയില്‍ നീക്കം നടത്തി.
സച്ചിനെ അംഗീകരിക്കില്ലെന്നു വ്യക്തമാക്കി 92 എംഎല്‍എമാരെ അണിനിരത്തി. പാര്‍ട്ടിയെയും സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കുന്ന ആഭ്യന്തര കലാപമായി മാറ്റാനുള്ള മൗനാനുവാദവും നല്‍കി. കോണ്‍ഗ്രസിനുള്ള 101 അംഗങ്ങളില്‍ വെറും 9 പേര്‍ മാത്രമാണു സച്ചിനൊപ്പമുള്ളതെന്ന് ഇതിലൂടെ തെളിയിച്ചു.
എംഎല്‍എമാരുടെ പ്രതിഷേധം അവര്‍ സ്വയം തീരുമാനിച്ചതാണെന്നും തനിക്കു നിയന്ത്രിക്കാവുന്നതിലും അപ്പുറത്താണ് സച്ചിനെതിരായ വികാരമെന്നും വ്യക്തമാക്കി, താന്‍ വിമത നീക്കം നടത്തിയില്ലെന്നും വാദിച്ചു. ഹൈക്കമാന്‍ഡ് തീരുമാനം അട്ടിമറിച്ച ഗെലോട്ടിനെ കോണ്‍ഗ്രസ് പ്രസിഡന്റാക്കരുതെന്ന വികാരം ഇപ്പോള്‍ പാര്‍ട്ടിയില്‍ ശക്തം.
സച്ചിനെ ഗെലോട്ട് എതിര്‍ക്കാനുള്ള കാരണം പലതാണ്. യുവ നേതാവായ സച്ചിന്‍ മുഖ്യമന്ത്രിയായാല്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ താന്‍ ഒതുക്കപ്പെടുമെന്ന ആശങ്ക. അടുത്ത വര്‍ഷം ഭരണം നഷ്ടപ്പെട്ടാലും 2028 ല്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലേറുമെന്ന് കണക്കുകൂട്ടല്‍. സച്ചിന്‍ ഇപ്പോള്‍ മുഖ്യമന്ത്രിയായാല്‍ 2028 ലും അദ്ദേഹത്തിനു നറുക്കുവീഴും.
സച്ചിന്‍ മുഖ്യമന്ത്രി കസേരയിലുള്ളപ്പോള്‍ തന്റെ മകനും യുവ എംഎല്‍എയുമായ വൈഭവ് ഗെലോട്ടിന്റെ രാഷ്ട്രീയ ഭാവി ശോഭിക്കില്ലെന്നു വിലയിരുത്തല്‍. സച്ചിനെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനത്തിനെതിരെ ഗെലോട്ട് ക്യാംപ് പ്രതിഷേധിക്കുമെന്ന് അറിയാമായിരുന്നെങ്കിലും സര്‍ക്കാരിന്റെ നിലനില്‍പ് തന്നെ അവതാളത്തിലാക്കും വിധമുള്ള രീതിയിലേക്കു കാര്യങ്ങളെത്തുമെന്ന് പ്രതീക്ഷിച്ചില്ല.
ഏറ്റവും അടുത്ത അനുയായിയായ ഗെലോട്ടിലുള്ള വിശ്വാസം സോണിയയ്ക്ക് നഷ്ടമായെന്നു പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. ഗെലോട്ടിനെ ഇന്നലെ സോണിയ ചര്‍ച്ചയ്ക്കു വിളിക്കാത്തതില്‍ അനിഷ്ടം വ്യക്തം. നിലവിലെ പ്രതിസന്ധി പരിഹരിക്കുക എന്ന വലിയ വെല്ലുവിളി സോണിയയ്ക്കു മുന്നിലുണ്ട്.
"
https://www.facebook.com/Malayalivartha


























