സുരക്ഷാ വീഴ്ച... അമിത് ഷായുടെ ചടങ്ങില്‍ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തിലെ പ്രതി മോദിയുടെ ചടങ്ങിലും നുഴഞ്ഞു കയറി; നരേന്ദ്ര മോദി പങ്കെടുത്ത, ഗോവ മന്ത്രിസഭ അധികാരമേറ്റ ചടങ്ങിനിടെയാണ് യുവാവ് സുരക്ഷാ ഉദ്യോഗസ്ഥന്റെ വേഷം ധരിച്ചെത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമിയ്ക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ലക്ഷ്യമിട്ടിരുന്നു എന്ന വാര്‍ത്തയ്ക്ക് പിന്നാലെ മറ്റൊരു സുരക്ഷാ വീഴ്ച വാര്‍ത്ത കൂടി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുംൈബ സന്ദര്‍ശനത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ചമഞ്ഞെത്തിയ യുവാവ് നേരത്തേ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിലും നുഴഞ്ഞുകയറിയതായി വെളിപ്പെടുത്തല്‍.
മഹാരാഷ്ട്ര ധുളെ സ്വദേശിയും ആന്ധ്രപ്രദേശിലെ എംപിയുടെ ജീവനക്കാരനുമായ ഹേമന്ദ് പവാറാണ് (32) ഈ മാസം ആറിന് അറസ്റ്റിലായത്. നരേന്ദ്ര മോദി പങ്കെടുത്ത, ഗോവ മന്ത്രിസഭ അധികാരമേറ്റ ചടങ്ങിനിടെയാണ് ഹേമന്ദ് സുരക്ഷാ ഉദ്യോഗസ്ഥന്റെ വേഷം ധരിച്ചെത്തിയത്. എന്നാല്‍, പ്രധാനമന്ത്രിയുടെ സുരക്ഷാസംഘത്തിന്റെ അടുത്ത് എത്തിയില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.
അമിത് ഷായുടെ സന്ദര്‍ശനത്തിനിടെ, മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെയും വസതികള്‍ക്കു മുന്നില്‍ സുരക്ഷാ ഉദ്യോഗസ്ഥന്റെ വേഷം ധരിച്ചു നില്‍ക്കുന്നതു കണ്ടു സംശയം തോന്നിയ പൊലീസ് ഉദ്യോഗസ്ഥരാണ് ഹേമന്ദിനെ ചോദ്യം ചെയ്തത്. കേന്ദ്ര ഏജന്‍സിയില്‍ നിന്നുള്ള ഉദ്യോഗസ്ഥാനാണെന്ന് മറുപടി പറഞ്ഞെങ്കിലും ചോദ്യം ചെയ്യലില്‍ കള്ളി വെളിച്ചത്തായി.
അതേസമയം കമ്മ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് അമിത്ഷാ. രാജ്യത്തെ കമ്യൂണിസ്റ്റ് ഭീകരരുടെ എല്ലാ പ്രവര്‍ത്തനങ്ങളും ബീഹാറിലും ജാര്‍ഖണ്ഡി ലുമായി അന്ത്യംകുറിക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര അമിത് ഷാ രംഗത്തെത്തി. ബീഹാറിലും ജാര്‍ഖണ്ഡിലും കമ്യൂണിസ്റ്റ് ഭീകരത അവരുടെ അവസാന നാളുകളിലാണ്. രാജ്യ ദ്രോഹികളെ അമര്‍ച്ചചെയ്യുന്നതില്‍ അര്‍ദ്ധസൈനിക വിഭാഗമായ സീമാ സശസ്ത്ര ബല്‍ വിഭാഗം നല്‍കുന്ന സേവനം അഭിനന്ദനാര്‍ഹമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
സീമാ സശസ്ത്ര ബല്‍ ജവാന്മാര്‍ കമ്യൂണിസ്റ്റ് ഭീകരര്‍ക്കെതിരെ ശക്തമായിട്ടാണ് പോരാടുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതില്‍ നിര്‍ണ്ണായക പങ്കാണ് എസ്എസ്ബി വഹിക്കുന്നത്. ബീഹാറിലും ജാര്‍ഖണ്ഡിലും വെച്ചുതന്നെ കമ്യൂണിസ്റ്റ് ഭീകരത അവസാനിപ്പിക്കുമെന്നും അമിത് ഷാ പറഞ്ഞു.
അതേസമയം രാജ്യത്തിന്റെ വിദേശ സാമ്പത്തിക നയങ്ങള്‍ക്ക് ആഗോള പ്രശംസ നേടി ഇന്ത്യ. യുഎന്‍ ജനറല്‍ അസംബ്ലി സമ്മേളനത്തിലാണ് വിവിധ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയ്ക്ക് പ്രശംസ ലഭിച്ചത്. യുക്രെയിന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി, റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് എന്നിവരുള്‍പ്പെടെ രാജ്യത്ത് പ്രധാന മന്ത്രി നരേന്ദ്ര മോദി കാഴ്ചവച്ച പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചു.
സമ്മേളനത്തില്‍ ഇന്ത്യയെ ആദ്യം പ്രശംസിച്ചത് ഫ്രാന്‍സിന്റെ മാക്രോണാണ്.യുദ്ധങ്ങള്‍ക്കെതിരെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനോട് പ്രധാനമന്ത്രി പറഞ്ഞ കാര്യങ്ങള്‍ എടുത്ത് കാട്ടിയാണ് മാക്രോണ്‍ പ്രശംസ അറിയിച്ചത്. ഇതിന് പിന്നാലെ ഫ്രാന്‍സ്, ജമൈക്ക, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളും ഇന്ത്യയുടെ നേട്ടങ്ങളെ അംഗീകരിച്ച് രംഗത്തെത്തി.
നിരവധി യുവ തലമുറയാണ് ഇന്ത്യയില്‍ ഉള്ളത്. ഭാവിയിലേക്ക് നോക്കുമ്പോള്‍ സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ ഇന്ത്യ വിജയം കൈവരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി മാറ്റങ്ങള്‍ കൊണ്ട് വരും. നിങ്ങള്‍ രാജ്യം പരിഷ്‌കരിക്കുമ്പോള്‍ ലോകം മാറുന്നതിന് അത് വഴിവയ്ക്കുമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
കൗണ്‍സിലില്‍ സ്ഥിരാംഗത്വത്തിനുള്ള സ്ഥാനാര്‍ത്ഥിയായണ് മറ്റു രാജ്യങ്ങള്‍ ഇന്ത്യയെ കാണുന്നതെന്ന് യുഎന്‍ജിഎ സെഷനെ അഭിസംബോധന ചെയ്തുകൊണ്ട് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് വ്യക്തമാക്കി. ഇന്ത്യ വിശ്വസ്തനായ പങ്കാളിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"
https://www.facebook.com/Malayalivartha


























