കൊച്ചി മരടില്‍ വീട്ടിനുള്ളില്‍ വയോധികയെ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി....

കൊച്ചി മരടില്‍ വീട്ടിനുള്ളില്‍ വയോധികയെ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. മരട് മാങ്കായില്‍ സ്‌കൂളിനു പിന്നിലായി മംഗലപ്പിള്ളില്‍ ശാരദ(76)ആണ് മരിച്ചത്.
ഒരു കാല്‍ ഒഴികെ ശരീരം പൂര്‍ണമായും കത്തിയിരുന്നു. രാവിലെ വീട്ടിലെത്തിയ മകനാണ് ശാരദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പകല്‍, സമീപത്തു താമസിക്കുന്ന മകന്റെ വീട്ടില്‍ പോകുമെങ്കിലും രാത്രി കുടുംബവീട്ടിലാണ് ഉറങ്ങാന്‍ പോകുന്നത്.
കഴിഞ്ഞദിവസം മൂത്രാശയ അണുബാധയെ തുടര്‍ന്നു സ്‌കാന്‍ ചെയതപ്പോള്‍ ശസ്ത്രക്രിയ വേണ്ടി വരുമെന്നു പറഞ്ഞിട്ടുണ്ടായിരുന്നു. ഇന്നു വീണ്ടും ആശുപത്രിയില്‍ ചെല്ലാനിരിക്കെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശസ്ത്രക്രിയ വേണ്ടിവരുമെന്ന് അറിഞ്ഞതോടെ ഇവര്‍ മാനസികമായി വളരെ സമ്മര്‍ദത്തിലായിരുന്നെന്നു പറയുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്. മരട് പൊലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു .
"
https://www.facebook.com/Malayalivartha


























