സങ്കടക്കടലായി.... കണ്ണൂര്‍ അത്താഴക്കുന്നില്‍ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം മൂന്നായി...

സങ്കടക്കടലായി.... കണ്ണൂര്‍ അത്താഴക്കുന്നില്‍ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ.സഹദിന്റെ മൃതദേഹം കണ്ടെത്തി. വള്ളുവന്‍കടവില്‍ കരയോട് ചേര്‍ന്നുള്ള ഭാഗത്ത് മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.
ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. അത്താഴകുന്ന് സ്വദേശികളായ റമീസ്, അഷ്‌കര്‍ എന്നിവരുടെ മൃതദേഹം തിങ്കളാഴ്ച കണ്ടെത്തിയിരുന്നു. ഞായറാഴ്ച രാത്രിയാണ് പുല്ലൂപ്പികടവില്‍ വള്ളം മറിഞ്ഞ് അപകടമുണ്ടായത്.
തിങ്കളാഴ്ച രാവിലെ കടവിനു സമീപത്തുനിന്ന് ഒരു മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസും ഫയര്‍ ഫോഴ്‌സും നടത്തിയ തിരച്ചിലില്‍ തോണി മറിഞ്ഞ് അപകടമുണ്ടായതായി കണ്ടെത്തി.
"
https://www.facebook.com/Malayalivartha


























