8 സംസ്ഥാങ്ങളിൽ നിന്നും നിരവധിപ്പേരെ കസ്റ്റഡിയിലെടുത്തു; കർണാടകയിലും ഉത്തർപ്രദേശിലും അസമിലും റെയിഡ്; മഹാരാഷ്ട്ര, ദില്ലി മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും അരിച്ച് പെറുക്കി റെയിഡ്; പോപ്പുലർ ഫ്രണ്ടിനെതിരെ നടപടികൾ ശക്തമാക്കി അന്വേഷണ ഏജൻസികൾ

പോപ്പുലർ ഫ്രണ്ടിനെതിരെ വീണ്ടും നടപടികൾ ശക്തമാക്കുകയാണ് പോലീസ്. അത്തരത്തിലുള്ള നീക്കങ്ങളെല്ലാം ഇപ്പോൾ നടക്കുന്നുണ്ട്. 8 സംസ്ഥാനങ്ങളിൽ നിന്നും നിരവധിപ്പേരെ കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. കർണാടകയിലും ഉത്തർപ്രദേശിലും അസമിലുമൊക്കെ പോലീസ് റെയിഡ് നടത്തി കൊണ്ടിരിക്കുകയാണ്. മഹാരാഷ്ട്ര, ദില്ലി മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും പോലീസ് റെയിഡ് നടത്തുകയാണ്.
എട്ട് സംസ്ഥാനങ്ങളിൽ നിന്നായി 170 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . കർണാടകയിൽ നിന്ന് മാത്രം 45 പേരെയാണ് കസ്റ്റഡിയിലെടുത്തത്. സംസ്ഥാനത്ത് ഇന്നലെ രാത്രി തുടങ്ങിയ റെയ്ഡ് പുലർച്ചെ വരെ നീണ്ടു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ കേന്ദ്ര ഏജൻസികൾ രാജ്യവ്യാപകമായി റെയ്ഡ് നടത്തിയത്.
അതേസമയം ദേശീയ അന്വേഷണ ഏജന്‍സി, സിബിഐ, എന്‍ഫോഴ്സ്മെന്റ്, ഐബി, റോ എന്നിവയടക്കം പതിനഞ്ചിലേറെ കേന്ദ്ര ഏജന്‍സികളാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തില്‍ യോജിച്ചു പ്രവര്‍ത്തിച്ചത്. അര്‍ധ സൈനിക വിഭാഗങ്ങളുടെ 86 പ്ലക്റ്റൂണുകളെയാണ് എന്‍ഐഎയെ സഹായിക്കാന്‍ നിയോഗിച്ചത്.
എൻഐഎ, ഇ.ഡി, ആന്റി ടെറർ സ്ക്വാഡ് എന്നീ വിഭാഗങ്ങളിൽ നിന്നായി ഇരുന്നൂറോളം ഉദ്യോഗസ്ഥരെയാണ് 'ഓപ്പറേഷൻ ഒക്‌ടോപ്പസിനായി തിരഞ്ഞെടുത്തത്. പത്തോളം സംസ്ഥാനങ്ങളിലെ പൊലീസ് സേനയും ഇതിന്റെ ഭാഗമായി. 15 സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് പോക്കറ്റുകളിലാണ് ഇവർ വ്യാപക റെയ്ഡ് നടത്തിയത്.
തീവ്രവാദത്തിനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും ധനസഹായം നല്‍കുന്നതിനും സായുധ പരിശീലനം നല്‍കുന്നതിനുമായി പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിച്ചു. വ്യക്തികളെ തീവ്രവാദത്തിലേക്ക് നയിക്കാന്‍ പിഎഫ്‌ഐ നേതാക്കളും അണികളും പ്രവര്‍ത്തിച്ചുവെന്ന വിവരങ്ങളുടെയും തെളിവുകളും അടിസ്ഥാനത്തില്‍ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത അഞ്ച് കേസുകളുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ് നടത്തിയത്.
https://www.facebook.com/Malayalivartha


























