സ്വപ്നയ്‌ക്കൊപ്പം കേന്ദ്രം?പിണറായിയെ തൂത്തുവാരും; ജെ പി നദ്ദയുടെ മാസ്റ്റർ പ്ലാൻ ; തീവ്രവാദത്തിന്റെ ഹോട്ട്സ്പോട്ടായി കേരളം, കൊവിഡ് കാല പർച്ചേഴ്സിലടക്കം നടന്നത് അഴിമതിയാണെന്നാണ് വിമര്‍ശനം;ഇടത് സർക്കാർ കേരളത്തിന് ഭീഷണിയാണെന്ന് ജെ പി നദ്ദ

കേരളത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ എത്തിയത് പല നീക്കങ്ങൾ മുന്നിൽ കണ്ടാണ്. അതേസമയം, കേരള സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് ജെ പി നദ്ദ ഇന്നലെ ഉയര്‍ത്തിയത്. ഇടത് സർക്കാർ കേരളത്തിന് ഭീഷണിയാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ തുറന്നടിച്ചു.
മാത്രമല്ല കേരളത്തിലെ സർക്കാർ പോകുന്നത് അഴിമതിയിൽ നിന്ന് അഴിമതിയിലേക്കാണെന്നും, കൊവിഡ് കാല പർച്ചേഴ്സിലടക്കം നടന്നത് അഴിമതിയാണെന്നാണ് വിമര്‍ശനം. കൂടാതെ സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തൽ പരാമർശിച്ച നദ്ദ, ഇനി അവർക്കൊപ്പം നിൽക്കുമോ എന്ന ചോദ്യവും പ്രസക്തമാണ്.
അതേസമയം തന്നെ സർവ്വകലാശാലകളിൽ ബന്ധു നിയമനം നടക്കുന്നുവെന്നും ലോകായുക്തയെ ഇല്ലാതാക്കുന്നുവെന്നും വിമര്‍ശിച്ചു. തീവ്രവാദത്തിന്റെ ഹോട്ട്സ്പോട്ടായി കേരളം മാറുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha


























