രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര മലപ്പുറത്ത്.... മൂന്നു ദിവസങ്ങളിലാണ് മലപ്പുറം ജില്ലയില്‍ പര്യടനം, വ്യാഴാഴ്ച പദയാത്ര വഴിക്കടവില്‍ സമാപിക്കുന്നതോടെ കേരളത്തിലെ ഭാരത് ജോഡോ പദയാത്ര പൂര്‍ത്തിയാകും

രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര മലപ്പുറത്ത്.... മൂന്നു ദിവസങ്ങളിലാണ് മലപ്പുറം ജില്ലയില്‍ പര്യടനം, വ്യാഴാഴ്ച പദയാത്ര വഴിക്കടവില്‍ സമാപിക്കുന്നതോടെ കേരളത്തിലെ ഭാരത് ജോഡോ പദയാത്ര പൂര്‍ത്തിയാകും .
രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര മലപ്പുറം ജില്ലയില്‍ പ്രവേശിച്ചു. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് മലപ്പുറം ജില്ലയില്‍ പര്യടനം നടത്തുന്നത്. ചൊവ്വാഴ്ച രാവിലെ 6.30ന് മലപ്പുറം-പാലക്കാട് ജില്ലാ അതിര്‍ത്തിയായ പുലാമന്തോള്‍ പാലം വഴി ജാഥ ജില്ലയിലേക്ക് പ്രവേശിച്ചത്.
നാളെ രാവിലെ 6.30ന് പാണ്ടിക്കാട് നിന്നാരംഭിച്ച് എട്ടോടെ കാക്കത്തോട് പാലം വഴി രാഹുല്‍ഗാന്ധിയുടെ മണ്ഡലമായ വയനാട് പാര്‍ലമെന്റിലേക്ക് പ്രവേശിക്കും. വൈകിട്ട് നാലിന് വണ്ടൂര്‍ നടുവത്ത് നിന്നാരംഭിക്കുന്ന പദയാത്ര ഏഴോടെ നിലന്പൂര്‍ ചന്തക്കുന്നില്‍ ബഹുജന റാലിയോടെ സമാപിക്കും.
വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം നാടുകാണിയില്‍ നിന്നാണ് പദയാത്ര തമിഴ്‌നാട്ടിലേക്ക് പുനരാരംഭിക്കുക.
"
https://www.facebook.com/Malayalivartha


























