കോട്ടയത്ത് ഹര്‍ത്താലിനിടെ അക്രമം : നാലു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍; ബൈക്കിലെത്തിയാണ് ഇരുവരും ബേക്കറിക്ക് നേരേ ആക്രമണം നടത്തിയത്

കോട്ടയത്ത് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റിനെ തുടര്ന്ന ഉണ്ടായ ഹർത്താലിൽ നിരവധി സംഭവങ്ങളാണ് അരങ്ങേറിയത്. ഹര്‍ത്താലിനിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് കോട്ടയത്ത് നാലുപേര്‍ അറസ്റ്റിലായി. മാത്രമല്ല കോട്ടയം കോട്ടമുറിയില്‍ ബേക്കറിയുടെ ഗ്ലാസ് എറിഞ്ഞു പൊട്ടിച്ച സംഭവത്തില്‍ രണ്ടു പേര്‍ പിടിയിലായി.
അതേസമയം പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകരായ മറ്റം സ്വദേശി നസറുള്ള, നൂറ്റൊന്നുകവല സ്വദേശി ഷമീര്‍ സലീം എന്നിവരാണ് അറസ്റ്റിലായത്. സംഭവ ദിവസം ബൈക്കിലെത്തിയാണ് ഇരുവരും ബേക്കറിക്ക് നേരേ ആക്രമണം നടത്തിയത്.
ഇതേസമയം തന്നെ കോട്ടയം തെള്ളകത്ത് കെഎസ്ആര്‍ടിസി ബസ് കല്ലെറിഞ്ഞ് തകര്‍ത്ത സംഭവത്തിലും രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ഇതിൽ പെരുമ്പായിക്കാട് സ്വദേശി ഷാഹുല്‍ ഹമീദ്, നൂറ്റൊന്നുകവല സ്വദേശി മുഹമ്മദ് റാഫി എന്നിവരാണ് പിടിയിലായത്. ഏറ്റുമാനൂര്‍ പൊലീസ് ആണ് പ്രതികളെ പിടികൂടിയത്. നാല് പ്രതികളേയും ഇന്ന് കോടതിയില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha


























