സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്.... പവന് 320 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്.... പവന് 320 രൂപ കുറഞ്ഞു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണെത്തിയത്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4580 രൂപയും പവന് 36,640 രൂപയുമായി.
ഇന്നലെ രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം പവന് 160 രൂപ വര്‍ധിച്ചിരുന്നു. ഞായറാഴ്ച സ്വര്‍ണവിലയില്‍ മാറ്റമുണ്ടായില്ല.
ശനിയാഴ്ച പവന് 400 രൂപയും ഗ്രാമിന് 50 രൂപയും കുറഞ്ഞു. വെള്ളിയാഴ്ച പവന് 400 രൂപ കൂടി വില 37,200 രൂപയിലെത്തിയിരുന്നു.
സെപ്റ്റംബര്‍ ആറിന് സ്വര്‍ണവില 37,520 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കില്‍ എത്തിയിരുന്നു.
പിന്നീടുള്ള ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ ഇടിവുണ്ടായി. അതേസമയം ദേശീയതലത്തില്‍ സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയാണ്. ചൊവ്വാഴ്ചത്തെ കണക്കനുസരിച്ച് 24 കാരറ്റ് സ്വര്‍ണത്തിന് (10 ഗ്രാം) 49,590 രൂപയും 22 കാരറ്റ് സ്വര്‍ണത്തിന് (10 ഗ്രാം) 45,420 രൂപയുമാണ്.
"
https://www.facebook.com/Malayalivartha


























