വീണ്ടും എന്‍ഐഎയുടെ വേട്ട 170 നേതാക്കള്‍ അറസ്റ്റില്‍ PFIയുടെ അടിവേരിളക്കി ഷായുടെ നൈറ്റ് ഓപ്പറേഷന്‍

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കേന്ദ്രങ്ങളില്‍ വീണ്ടും റെയ്ഡ്. കര്‍ണാടക, മഹാരാഷ്ട്ര ഉള്‍പ്പെടെ എട്ടു സംസ്ഥാനങ്ങളിലാണ് എന്‍െഎഎ, പൊലീസിന്റെ ഭീകരവിരുദ്ധസേന എന്നിവര്‍ സംയുക്തമായി റെയ്ഡ് നടത്തുന്നത്. കര്‍ണാടകയില്‍ മാത്രം 45 പേര്‍ അറസ്റ്റിലായി. മഹാരാഷ്ട്രയിലെ പുണെയില്‍നിന്ന് ആറു പേരെ അറസ്റ്റ് ചെയ്തു. അസമിലെ നഗര്‍ബേരയില്‍ 10 പേരെയും ഡല്‍ഹിയില്‍ ഒരാളെയും കസ്റ്റിഡിയിലെടുത്തു. ബിജെപി ഓഫിസിനു ബോംബെറിഞ്ഞയാളെ തമിഴ്‌നാട് പൊലീസ് കോയമ്പത്തൂരില്‍നിന്ന് അറസ്റ്റ് ചെയ്തു.
കര്‍ണാടക, ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര,ഡല്‍ഹി, അടക്കമുള്ള എട്ട് സംസ്ഥാനങ്ങളിലാണ് പരിശോധന നടക്കുന്നത്. നിരവധി പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെയാണ് ഈ ഓപ്പറേഷനില്‍ അറസ്റ്റ് ചെയ്തത്. എട്ട് സംസ്ഥാനങ്ങളില്‍ നിന്നായി 170 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ കര്‍ണാടകയില്‍ നിന്ന് മാത്രമാണ് 45 പേരെ അറസ്റ്റു ചെയ്യുന്നത്. ഇതില്‍ ബംഗളൂരുവില്‍ നിന്ന് മാത്രം 10 പേരാണ് പിടിയിലായത്. കര്‍ണാടകയില്‍ ഇന്നലെ രാത്രി തുടങ്ങിയ റെയ്ഡ് പുലര്‍ച്ചെ വരെ നീണ്ടു നിന്നു. കഴിഞ്ഞ വ്യാഴാഴ്ചയും രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ കേന്ദ്ര ഏജന്‍സികള്‍ റെയ്ഡ് നടത്തിയിരുന്നു.
കഴിഞ്ഞ റെയ്ഡിലെ അക്രമാസക്തമായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. റെയ്ഡിന് പിന്നാലെ പ്രതിഷേധത്തിന്റെ മറവില്‍ തെരുവില്‍ അഴിഞ്ഞാടിയ പോപ്പുലര്‍ ഫ്രണ്ട് അക്രമികള്‍ പാക് അനുകൂലമുദ്രാവാക്യങ്ങളക്കം ഉയര്‍ത്തിയിരുന്നു. കഴിഞ്ഞ ദിവസം എന്‍ഐഎയും ഇഡിയും ചേര്‍ന്ന് രാജ്യത്തെ വിവിധയിടങ്ങളില്‍ നടത്തിയ റെയ്ഡില്‍ 106 പോപ്പുലര്‍ ഫ്രണ്ട് അക്രമികളാണ് പിടിയിലായത്. കേരളം,തമിഴ്‌നാട്, തെലങ്കാന,കര്‍ണാടക,ഉത്തര്‍പ്രദേശ് തുടങ്ങി 15 സംസ്ഥാനങ്ങളിലായിട്ടാണ് റെയ്ഡ് നടത്തിയത്. ഒക്ടോപ്പസ് എന്ന് പേരിട്ടിരിക്കുന്ന റെയ്ഡ് 93ലധികം കേന്ദ്രങ്ങളിലായിട്ടായിരുന്നു നടത്തിയത്. പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നിന്ന് നിര്‍ണ്ണായകമായ രാജ്യവിരുദ്ധ രേഖകളും കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ടുകാരെ ചോദ്യം ചെയ്തതില്‍ നിന്നും ഞെട്ടിക്കുന്ന വിവരങ്ങളും എന്‍ഐഎ ശേഖരിച്ചിരുന്നു. ബംഗ്ലാദേശ് ,പാകിസ്താന്‍,തുര്‍ക്കി തുടങ്ങിയ ഇസ്ലാമിക രാജ്യങ്ങള്‍ വഴിയും സാമ്പത്തിക സഹായം ലഭിച്ചെന്ന വെളിപ്പെടുത്തലുകളാണ് പ്രതികള്‍ നടത്തിയിരിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക ഭീകരവാദ സംഘടനകളുമായി പോപ്പുലര്‍ ഫ്രണ്ട് ബന്ധപുലര്‍ത്തിയിരുന്നതായും എന്‍ഐഎ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
ഏതാനും വര്‍ഷത്തിനുള്ളില്‍, പോപ്പുലര്‍ ഫ്രണ്ടിനു 120 കോടി രൂപ വിദേശത്തു നിന്ന് കിട്ടിയതായും തെളിവുണ്ട്. രാജ്യത്തെ ക്രമ സമാധാനം തകര്‍ക്കാനും ഭീകര പ്രവര്‍ത്തനം നടത്താനും ഇവര്‍ പ്രവര്‍ത്തിച്ചിരുന്നതായും കണ്ടെത്തി. അതുപോലെതന്നെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന്. പോപ്പുലര്‍ ഫ്രണ്ടുകാരായ പ്രവാസികള്‍ പലയിടങ്ങളില്‍ നിന്നു ശേഖരിച്ചതാണ് കുഴല്‍പ്പണമായി സംഘടനയ്ക്കു ലഭിച്ചതെന്ന് എന്‍ഐഎ കണ്ടെത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
അനവധി പേരില്‍ നിന്നു കിട്ടിയ ചെറിയ സംഭാവനകള്‍ വഴിയാണ് 120 കോടി ശേഖരിച്ചതെന്നാണ് പോപ്പുലര്‍ ഫ്രണ്ട് ഇ ഡിയോടും എന്‍ഐഎയോടും പറഞ്ഞത്. അവരുടെ വാദം പൂര്‍ണമായും തെറ്റാണെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. വ്യാജ സംഭാവന രസീതുകള്‍ കാട്ടിയാണ് ഇവര്‍ നുണ പ്രചരിപ്പിച്ചത്. അബുദാബിയിലെ ദര്‍ബാര്‍ റസ്‌റ്റോറന്റ് കേന്ദ്രീകരിച്ചായിരുന്നു കുഴല്‍പ്പണ ഇടപാടുകള്‍. മുമ്പു കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബി.പി. അബ്ദുള്‍ റസാഖായിരുന്നു കുഴല്‍പ്പണ ഇടപാടുകള്‍ക്കു ചുക്കാന്‍ പിടിച്ചത്. റസാഖിന്റെ സഹോദരനാണ് റസ്‌റ്റോറന്റ് നടത്തിയിരുന്നത്. റസാഖിന്റെ താമര്‍ ഇന്ത്യ സ്‌പൈസസ് ഇടപാടുകള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചു. കുറ്റകൃത്യങ്ങള്‍ വഴി ലഭിച്ച പണം ഈ സ്ഥാപനങ്ങള്‍ വഴിയാണ് വെളുപ്പിച്ചത്.
മുഖപത്രമായ തേജസ് ഇന്ത്യയിലും ഗള്‍ഫിലും പ്രവര്‍ത്തിച്ചു. 2018 വരെ തേജസിന്റെ ബിസിനസ് ഡവലപ്‌മെന്റ് മാനേജായിരുന്നത് ഷഫീഖ് പായെത്തായിരുന്നു. അക്കാലത്തു തേജസിന്റെ ഡയറക്ടര്‍മാരില്‍ ഒരാളായിരുന്നു അബ്ദുള്‍ റസാഖ്. 2007 മുതല്‍ പോപ്പുലര്‍ ഫ്രണ്ട് ഭീകരനായ പായെത്തിനായിരുന്നു ഖത്തറില്‍ നിന്നു പോപ്പുലര്‍ ഫ്രണ്ടിനു പണം ശേഖരിക്കുന്ന ചുമതല.
അബുദാബിയിലുള്ള തന്റെ സ്വാധീനമുപയോഗിച്ച് അബ്ദുള്‍ റസാഖാണ് ദര്‍ബാര്‍ ഹോട്ടലിനെ കള്ളപ്പണം വെളുപ്പിക്കല്‍ കേന്ദ്രമാക്കിയത്. പിഎഫ്‌ഐയുടെ കേരളത്തിലെ എക്‌സിക്യൂട്ടീവ് അംഗം എം.കെ. അഷറഫായിരുന്നു ഫണ്ട് ശേഖരണത്തിന്റെയും കുഴല്‍പ്പണ ഇടപാടുകളുടെയും പ്രധാനി. പ്രൊഫ. ജോസഫിന്റെ കൈ വെട്ടിയ കേസിലെ പ്രതിയാണ് ഇയാള്‍.
https://www.facebook.com/Malayalivartha


























