കര്ഷകന് നേരെ കാട്ടാനക്കൂട്ടം പാഞ്ഞടുത്തു; കര്‍ഷകന്‍ പ്രാണനും കൊണ്ട് ഓടി മരത്തിന് മുകളില്‍ കയറി; താഴെയിറങ്ങാനായത് ഒന്നര മണിക്കുറിന് ശേഷം

മൂന്നാറിൽ കാട്ടാനക്രമണത്തിൽ നിന്നും കർഷകൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ കര്‍ഷകന്‍ മരത്തിന് മുകളില്‍ കയറി ഇരുന്നത് ഒന്നരമണിക്കൂര്‍ നേരമാണ്. മൂന്നാർ ചിന്നക്കനാലിലാണ് സംഭവം. കഴിഞ്ഞ ദിവസം രാവിലെ സിങ്കുകണ്ടം സ്വദേശി സജിയാണ് കൃഷിയിടത്തില്‍ കാട്ടാനക്കൂട്ടത്തിന്റെ മുന്നില്‍പ്പെട്ടത്.
അതേസമയം കൊമ്പന്‍ പാഞ്ഞടുത്തതോടെ സജി സമീപത്തെ യൂക്കാലി മരത്തിലേക്ക് കയറി. മാത്രമല്ല ഒരു കൊമ്പനും പിടിയാനയും രണ്ടു കുട്ടിയാനകളുമായിരുന്നു കൂട്ടത്തിലുണ്ടായിരുന്നത്. പിന്നാലെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വഴി കാണാതെ വന്നതോടെയാണ് മരത്തില്‍ കയറിയത്.
എന്നാൽ മരത്തില്‍ കയറിയ സജിക്ക് ആനക്കൂട്ടം മടങ്ങാതെ ഇറങ്ങാന്‍ കഴിയുമായിരുന്നില്ല. സംഭവത്തെ തുടർന്ന് നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും പടക്കം പൊട്ടിച്ചും ബഹളം വച്ചും ഏറെ പണിപ്പെട്ടാണ് കാട്ടാനകളെ തുരത്തിയത്. ഇതോടെയാണ് സജിക്ക് നിലത്തിറങ്ങാനായത്. പ്രദേശത്ത് കഴിഞ്ഞ കുറച്ച് നാളുകളായി കാട്ടാന ശല്യം രൂക്ഷമാണ്.
https://www.facebook.com/Malayalivartha


























