പിഎഫ്‌ഐയുടെ ഭീഷണിയ്ക്ക് പിന്നാലെ അമിത് ഷായുടെ ചടങ്ങില്‍ അതിക്രമിച്ച് കടന്ന് യുവാവ് നടന്നത് വന്‍ സുരക്ഷാ വീഴ്ച മോദിയ്ക്കും സമാനമായ അനുഭവം

പോപ്പുലര്‍ ഫ്രണ്ടിനെതിരെ കേന്ദ്രം നടപടികള്‍ കടുപ്പിച്ചതോടെ രാജ്യത്തെ നേകാക്കള്‍ക്കെല്ലാം വലിയ ആക്രമണ ഭീഷണിയാണ് നിലനില്‍ക്കുന്നത്. പ്രത്യേകിച്ച് മോദി അമിത് ഷാ പോലെയുള്ള നേതാക്കള്‍ക്ക്. നരേന്ദ്ര മോദിയെ ആക്രമിയ്ക്കാന്‍ പോപ്പുലര്‍ നേരത്തേ തന്നെ ഫ്രണ്ട് ലക്ഷ്യമിട്ടിരുന്നു എന്നുള്ളതും ഏറെ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. നേതാക്കള്‍ക്ക് കടുത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത് എങ്കില്‍ കൂടി ചില വീഴ്ചകള്‍ ഏറെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇപ്പോഴിതാ അമിത് ഷായുടെ ചടങ്ങിലും അത്തരത്തിലൊരു സുരക്ഷാ വീഴ്ചയുണ്ടായി. ഈ സംഭവത്തിലെ പ്രതി മോദിയുടെ ചടങ്ങിലും ഇതുപോലെ തന്നെ നുഴഞ്ഞു കയറിയിരുന്നു. രാജ്യം മുഴുവനും പോപ്പുലര്‍ ഫ്രണ്ടിനെതിരായ വേട്ട തുടരുന്ന ഈ സാഹചര്യത്തില്‍ തന്നെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുംൈബ സന്ദര്‍ശനത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ചമഞ്ഞെത്തിയ യുവാവിന്റെ വാര്‍ത്ത ഭീതി പടര്‍ത്തുന്നത്.
മഹാരാഷ്ട്ര ധുളെ സ്വദേശിയായ ഹേമന്ദ് പവാറാണ് മോദിയുടെയും അമിത്ഷായുടെയും ചടങ്ങുകളില്‍ ഇത്തരത്തില്‍ അതിക്രമിച്ചു കയറിയത്. ഈ മാസം ആറിന് ഇയാള്‍ അറസ്റ്റിലായതുമാണ്. നരേന്ദ്ര മോദി പങ്കെടുത്ത, ഗോവ മന്ത്രിസഭ അധികാരമേറ്റ ചടങ്ങിനിടെ ഹേമന്ദ് സുരക്ഷാ ഉദ്യോഗസ്ഥന്റെ വേഷം ധരിച്ചാണ് എത്തിയത്. എന്നാല്‍, അമിത് ഷായുടെ അരികിലെത്താനായെങ്കിലും പ്രധാനമന്ത്രിയുടെ സുരക്ഷാസംഘത്തിന്റെ അടുത്ത് ഇയാള്‍ എത്തിയില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. അമിത് ഷായുടെ സന്ദര്‍ശനത്തിനിടെ, മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെയും വസതികള്‍ക്കു മുന്നില്‍ ഇയാള്‍ ഇത്തരത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥന്റെ വേഷം ധരിച്ചു നില്‍ക്കുന്നതു കണ്ട ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി. ഉടനെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഹേമന്ദിനെ ചോദ്യം ചെയ്തു. എന്നാല്‍ താന്‍ കേന്ദ്ര ഏജന്‍സിയില്‍ നിന്നുള്ള ഉദ്യോഗസ്ഥാനാണെന്ന് ഇയാള്‍ മറുപടി നല്‍കിയത്. പിന്നാലെ നടന്ന വിശദമായ ചോദ്യം ചെയ്യലില്‍ കള്ളി വെളിച്ചത്തായി.
രാജ്യ വ്യാപകമായി പോപ്പുലര്‍ ഫ്രണ്ടിനെതിരെയുള്ള റെയ്ഡ് നടക്കുന്നതിനെ നടക്കുന്ന ഇത്തരം സംഭവങ്ങള്‍ ഏറെ ഭീതിയാണ് സൃഷ്ടിക്കുന്നത്. പ്രത്യേകിച്ച് നേതാക്കളെ ലക്ഷ്യമിട്ട് പോപ്പുലര്‍ ഫ്രണ്ട് ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയ പശ്ചാത്തലത്തില്‍. കേരളത്തില്‍ നിന്നുമാണ് ഹിറ്റ് ലിസ്റ്റ് പിടികൂടിയത്. ഇതുപോലെ മറ്റു സംസ്ഥാനങ്ങളിലും പോപ്പുലര്‍ ഫ്രണ്ടിന് ഹിറ്റ് ലിസ്റ്റ് ഉണ്ടെന്നാണ് വിവരം. അത് കണ്ടെത്തുന്നതിന് വേണ്ടിയുള്ള റെയ്ഡ് ഇന്നും രാജ്യത്തെ പ്രധാനപ്പെട്ട 8 സംസ്ഥാനങ്ങളില്‍ നടന്നു. റെയ്ഡുകള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. കര്‍ണാടക, അസം, യുപി, മഹാരാഷ്ട്ര, ദില്ലി, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് നിലവില്‍ റെയ!ഡുകള്‍ നടക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സേനയുടെ നേതൃത്വത്തിലാണ് പരിശോധനകള്‍. എന്‍ഐഎ അല്ല റെയ!്!ഡ് നടത്തുന്നത് എന്ന് ദേശീയ അന്വേഷണ ഏജന്‍സി അറിയിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് നിരവധി പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മംഗളൂരുവില്‍ നിന്ന് 10 പേരെയും ഉഡുപ്പിയില്‍ നിന്ന് 3 പേരെയും കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. അസമില്‍ 21 പേരെയും മഹാരാഷ്ട്രയില്‍ 8 പേരേയെും ഗുജറാത്തില്‍ 15 പേരെയും ദില്ലിയില്‍ 34 പേരെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഷഹീന്‍ബാഗില്‍ നിന്നാണ് 30 പേരെ കസ്റ്റഡിയില്‍ എടുത്തത്. മഹാരാഷ്ട്രയില്‍ താനെയില്‍ നിന്നാണ് 4 പിഎഫ്‌ഐ പ്രവര്‍ത്തകരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തത്. രണ്ടു പേരെ എടിഎസ് നാസികില്‍ നിന്നും രണ്ടു പേരെ മലേഗാവില്‍ നിന്നും പിടികൂടി. മറാത്തവാഡ മേഖലയില്‍ നിന്ന് 21 പേരെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ടെങ്കിലും സ്ഥിരീകരണമില്ല. യുപിയില്‍ ലക്‌നൗ, മീററ്റ് എന്നിവിടങ്ങളില്‍ റെയ്ഡ് പുരോഗമിക്കുകയാണ്.
ഇതിനിടെ, ബാഗല്‍കോട്ടില്‍ കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫ്രണ്ടിനെതിരെയ എന്‍ഐഎ പരിശോധനയ്ക്ക് എതിരെ പ്രതിഷേധിച്ച 7 പേരെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു. പിഎഫ്‌ഐ ബാഗല്‍കോട്ട് പ്രസിഡന്റ് അസ്‌ക്കര്‍ അലി ഉള്‍പ്പെടെ 7 പേരാണ് അറസ്റ്റിലായത്. ഇവരുടെ വീടുകളിലും ഇന്ന് കര്‍ണാടക പൊലീസ് പരിശോധന നടത്തുന്നുണ്ട്. കര്‍ണാടകത്തില്‍ ചാമരാജ്‌നഗര്‍, കല്‍ബുര്‍ഗി എന്നിവിടങ്ങളിലും റെയ്ഡുകള്‍ പുരോഗമിക്കുകയാണ്.
ഒരു സമുദായത്തിലെ പ്രമുഖരെ ലക്ഷ്യമിട്ടാണ് പ്രധാനമായും പോപ്പുലര്‍ ഫ്രണ്ട് ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയിരുന്നത്. എന്നാണ് എന്‍.ഐ.എ വെളിപ്പെടുത്തിയത്. നാട് രക്തത്തില്‍ മുങ്ങാതിരിക്കാന്‍ തുടര്‍ നടപടികള്‍ വേണമെന്നും ഹിറ്റ് ലിസ്റ്റ് അടക്കമുള്ള രേഖകള്‍ കോടതിയില്‍ ഹാജരാക്കി എന്‍.ഐ.എ വ്യക്തമാക്കിയിരുന്നു.
ഏതൊക്കെ നേതാക്കളാണ് ഹിറ്റ് ലിസ്റ്റിലുള്ളതെന്ന് എന്‍.ഐ.എ വെളിപ്പെടുത്തുന്നില്ലെങ്കിലും പ്രമഖരുടെ പേരുണ്ടെന്നാണ് ലഭിക്കുന്ന വിവരം. മുമ്പ് ആലപ്പുഴയിലും പാലക്കാടും നടന്ന കൊലപാതകത്തിന് ശേഷം കേരള പോലീസിനും പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ് ലിസ്റ്റ് സംബന്ധിച്ച് വിവരം ലഭിച്ചിരുന്നു. മാപ്പ് അടക്കമുള്ള രേഖകള്‍ പോലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിനെ സാധൂകരിക്കുന്ന വിവരമാണ് എന്‍.ഐ.എയും നല്‍കുന്നത്.
ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയവരെ കുറിച്ചും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ചും കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നാണ് എന്‍.ഐ.എ വ്യക്തമാക്കുന്നത്. പിടിച്ചെടുത്ത രേഖകളെല്ലാം എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കിയതോടെ ഇനിയും അറസ്റ്റും തുടര്‍ നടപടികളുമുണ്ടാവാനുള്ള സാധ്യതയുമുണ്ട്. അതിനിടെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഐഎയും ഇ.ഡിയും രാജ്യവ്യാപകമായി നടത്തിയ റെയ്ഡിന് ഓപ്പറേഷന്‍ ഒക്ടോപ്പസ് എന്നാണ് പേര് നല്‍കിയിരുന്നത് എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha


























