'സിനിമയിൽ അഭിനയിക്കാൻ ഒരു അവസരത്തിനു കാത്തിരിക്കുന്ന നിങ്ങള്ക്ക് അവളുടെ വിജയങ്ങൾ കാണുമ്പോൾ മുഖം വലിഞ്ഞു മുറുകും... അവൾ പിഴ ആണെന്നും അവൾ അഴിഞ്ഞാട്ടക്കാരി ആണെന്നും സമൂഹമാധ്യമങ്ങളിൽ നിങ്ങൾ ശ്രദ്ധിച്ചുകൊണ്ടേ ഇരിക്കും....' സിൻസി അനിൽ കുറിക്കുന്നു

വസ്ത്രധാരണത്തിന്റെ പേരിൽ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി നടി ഭാവന രംഗത്ത് എത്തിയിരുന്നു. ധരിച്ചിരുന്നതു ശരീരത്തിന്റെ നിറമുള്ള സ്ലിപ്പായിരുന്നുവെന്നും അതു ടോപ്പിന്റെ ഭാഗം തന്നെയാണെന്നും ഇപ്പോൾ പ്രചരിക്കുന്ന വിഡിയോയിലും ഫോട്ടോയിലും അതു വ്യക്തമാണെന്നും ഭാവന വ്യക്തമാക്കുകയുണ്ടായി. യഥാർഥ ഫോട്ടോ ഭാവന ഡിപിയാക്കുകയും ചെയ്തു. ഇതേതുടർന്ന് ഭാവനയെ ചേർത്തുപിടിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സിൻസി അനിൽ.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
നിങ്ങൾ ചെയ്യുന്നത് തുടർന്നു കൊണ്ടേ ഇരിക്കുക...
പറ്റാവുന്നത്ര അപമാനിച്ചു കൊണ്ടേ ഇരിക്കുക.... ഭർത്താവോ സ്വന്തം മക്കളോ തിരിഞ്ഞു നോക്കാത്ത നിങ്ങള്ക്ക് അവളുടെ ചലനങ്ങൾ പോലും അലോസരമുണ്ടാക്കും.... കാരണം മറ്റൊന്നുമല്ല.. തന്റെ ജീവിതത്തിൽ നല്ലതൊന്നും പറയാനില്ലാത്തതിന്റെ നല്ല കടുത്ത അസൂയ... അത് തന്നെയാണ്...
ഒരു അസൂയ മൂത്ത് ഭ്രാന്ത് പിടിച്ച സ്ത്രീയുടെ ജൽപനം മാത്രമല്ല ഇതെന്നും നല്ല ബോധ്യമുണ്ട്.... അവളുടെ നോട്ടത്തിലും ചിരിയിലും വസ്ത്രധാരണത്തിലും നിങ്ങള്ക്ക് അശ്ലീലം തോന്നും... കാരണം മലയാളികൾ കണ്ടിടത്തോളം കെട്ടിടത്തോളം നിങ്ങളെക്കാൾ വലിയ അശ്ലീലം ഈ ഭൂമിയിൽ ഉണ്ടാവില്ല... സിനിമയിൽ അഭിനയിക്കാൻ ഒരു അവസരത്തിനു കാത്തിരിക്കുന്ന നിങ്ങള്ക്ക് അവളുടെ വിജയങ്ങൾ കാണുമ്പോൾ മുഖം വലിഞ്ഞു മുറുകും... അവൾ പിഴ ആണെന്നും അവൾ അഴിഞ്ഞാട്ടക്കാരി ആണെന്നും സമൂഹമാധ്യമങ്ങളിൽ നിങ്ങൾ ശ്രദ്ധിച്ചുകൊണ്ടേ ഇരിക്കും....
വാങ്ങിയ അച്ചാരത്തിന്റെ നന്ദി കാണിക്കണമല്ലോ...നിങ്ങൾ തുടർന്നോളൂ... പക്ഷെ... അവളുടെ മുഖം കാണുമ്പോൾ അഭിമാനം കൊണ്ട് നിറയുന്ന മനുഷ്യഹൃദയങ്ങൾ ഇവിടെ ഉള്ളിടത്തോളം കാലം അവൾ ഇങ്ങനെ ജയിച്ചു തന്നെ നില്കും..... എവിടുന്നൊക്കെ ആരൊക്കെ തോല്പിക്കാൻ ശ്രമിച്ചാലും തോൽപിച്ചു കളഞ്ഞാലും അവൾ ജയിച്ചു കൈയ്യടി വാങ്ങിയത് ഓരോ മനുഷ്യന്റെയും ഹൃദയത്തിലാണ്... എന്നും അഭിമാനമായവളെ... നിന്നോടാണ്...
ഞാൻ കണ്ടിട്ടുള്ള സ്ത്രീകളിൽ ഏറ്റവും കരുത്തുറ്റ പോരാളി നീയാണ് കുഞ്ഞേ... ഇവിടുത്തെ "മനുഷ്യർ" എല്ലാം എന്നും നിന്നോടൊപ്പം തന്നെയാണ്...
https://www.facebook.com/Malayalivartha


























