വി.സി. നിയമനത്തിൽ മുഖ്യമന്ത്രിക്കെതിരായ ഹർജിയിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഹാജരാകും; വിജിലൻസ് അഡീഷണൽ ഡയറക്ടർ ഓഫ് പ്രോസിക്യൂഷനെ ഒഴിവാക്കിയാണ് ആഭ്യന്തര വകുപ്പ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്

മുഖ്യമന്ത്രിക്ക് എതിരെ പ്രോസിക്യൂഷൻ അനുമതി തേടി ഗവർണ്ണർക്ക് കത്ത് അയച്ചിരുന്നു .കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയായിരുന്നു മുഖ്യമന്ത്രിയെ പ്രോസിക്യൂഷൻ ചെയ്യണം എന്നാവശ്യപ്പെട്ട് കത്ത് അയച്ചത്. ഇപ്പോൾ ഇതാ ഈ ആവശ്യത്തിൽ നിർണ്ണായക തീരുമാനങ്ങൾ വന്നിരിക്കുകയാണ്. കണ്ണൂർ വി.സി. നിയമനത്തിൽ മുഖ്യമന്ത്രിക്കെതിരായ ഹർജിയിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഹാജരാകുമെന്നാണ് പുതിയ തീരുമാനം.
വിജിലൻസ് അഡീഷണൽ ഡയറക്ടർ ഓഫ് പ്രോസിക്യൂഷനെ ഒഴിവാക്കിയാണ് ആഭ്യന്തര വകുപ്പ് ഇത്തരത്തിലൊരു തീരുമാനമെടുത്തിരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം മുഖ്യമന്ത്രിക്കായി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഹാജരാകുന്നുവെന്നതും വിമർശനങ്ങളിലേക്ക് നീങ്ങാനുള്ള സാധ്യതയുണ്ട്. കണ്ണൂർ വിസി നിയമനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടെന്ന ഗവർണർ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്. ജ്യോതികുമാർ ചാമക്കാല, വിജിലൻസിന് പരാതി നല്‍കിയത്.
തിരുവനന്തപുരം വിജിലൻസ് കോടതിയിലാണ് പരാതി നൽകിയത്. കണ്ണൂർ സർവ്വകലാശാലയുടെ വൈസ് ചാൻസലറായി ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടെന്നായിരുന്നു ഗവർണർ നടത്തിയ വെളിപ്പെടുത്തൽ. ഇതുമായി ബന്ധപ്പെട്ട് ഗവർണർക്ക് മുഖ്യമന്ത്രി കത്തു അയച്ചിരുന്നു. അഴിമതിനിരോധന നിയമത്തിലെ പുതിയ ഭേദഗതിപ്രകാരം അധികാരത്തിലിരിക്കുന്നവർക്കെതിരേ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്യണമെങ്കിൽ നിയമനാധികാരിയുടെ അനുമതി വേണം.
ഇതുപ്രകാരം ഗവർണറുടെ അനുമതിയുണ്ടെങ്കിൽമാത്രമേ ഹർജി നിലനിൽക്കൂ. ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി ചോദിച്ച് ഗവർണർക്ക് കത്ത് നൽക്കുകയായിരുന്നു .ഈ കത്തുകൾ മുഖ്യനെതിരെയുള്ള കുരുക്കാക്കാനാണ് കോൺഗ്രസിന്റെ നീക്കം. മുഖ്യമന്ത്രി ഗവർണർക്ക് നൽകിയ കത്തിലും രവീന്ദ്രന്റെ പുനർനിയമന ആവശ്യം ഉന്നയിച്ചിട്ടുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം .
https://www.facebook.com/Malayalivartha


























