ഗവർണർ രണ്ടംഗ സെർച്ച് കമ്മിറ്റി ഉണ്ടാക്കിയത് ചട്ടവിരുദ്ധം; കമ്മറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ നിർദ്ദേശിക്കാൻ ചട്ടമില്ല; സെനറ്റ് ചേരുന്നതിലും വിസി ഒരു തീരുമാനം എടുത്തില്ല; ഗവർണറെ വിമർശിച്ച് കേരള വൈസ്‌ചാൻസിലർ

ഗവർണറും സർക്കാരും തമ്മിലുള്ള പോരാട്ടം കനക്കുകയാണ്. അതിനിടയിൽ കഴിഞ്ഞ ദിവസം കേരള സർവകലാശാലയ്ക്ക് അന്ത്യശാസനവുമായി ഗവർണർ രംഗത്ത് വന്നിരുന്നു. സെർച്ച് കമ്മിറ്റി പ്രതിനിധിയെ കഴിഞ്ഞ ദിവസം തന്നെ നിർദ്ദേശിക്കണം എന്നായിരുന്നു ഗവർണർ പറഞ്ഞത്. എന്നാൽ ഗവർണറുടെ ശാസനത്തിൽ യാതൊരു നടപടിയും വൈസ്‌ചാൻസിലർ കൈ കൊണ്ടിരുന്നില്ല. അതിനിടയിൽ ഇന്ന് സിൻഡിക്കേറ്റ് യോഗം വിളിച്ച് ചേർത്തിരുന്നു. ഇപ്പോൾ ഇതാ ഗവർണറെ വിമർശിച്ച് കേരള വൈസ്‌ചാൻസിലർ രംഗത്ത് വന്നിരിക്കുകയാണ്.
ഗവർണർ രണ്ടംഗ സെർച്ച് കമ്മിറ്റി ഉണ്ടാക്കിയിരുന്നു. എന്നാൽ ഇത് ചട്ടവിരുദ്ധം എന്ന വിമർശനമാണ് കേരളം വിസി ഗവർണ്ണർക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. കമ്മറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ നിർദ്ദേശിക്കാൻ ചട്ടമില്ലെന്നും കേരള വിസി ചൂണ്ടി കാണിച്ചു. ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് കേരള വിസി തന്റെ നിലപാടുകൾ വിശദീകരിച്ചത്. സെനറ്റ് ചേരുന്നതിലും വിസി ഒരു തീരുമാനം എടുത്തില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. ഗവര്‍ണ്ണര്‍ ഏകപക്ഷീയമായി ഉണ്ടാക്കിയ കമ്മിറ്റിയെ അംഗീകരിക്കില്ല എന്ന നിലപാടില്‍ ഉറച്ച് നിൽക്കുകയാണ് സര്‍വ്വകലാശാല.
അതേസമയം സെനറ്റ് പ്രതിനിധിയെ നാമനിർദേശം ചെയ്തില്ലെങ്കിലും പുതിയ വി സി യെ കണ്ടെത്താനുള്ള നടപടികളുമായി രാജ്ഭവൻ മുന്നോട്ടു പോകുകയാണ്.വിസി നിയമനത്തിനുള്ള ആദ്യപടിയായി അപേക്ഷകളും നോമിനേഷനുകളും സ്വീകരിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിക്കാൻ സെർച്ച് കമ്മിറ്റി കൺവീനർക്ക് നിർദേശം നൽകി. അടുത്തമാസം കാലാവധി അവസാനിക്കുന്ന സെർച്ച് കമ്മറ്റി ആവശ്യമെങ്കിൽ ഒരു മാസത്തേക്ക് കൂടി ഗവർണർക്ക് നീട്ടാനാകുമെന്നാണ് കരുതുന്നത്. അടുത്തമാസം 24ന് നിലവിലെ വൈസ് ചാൻസിലർ ആയ വിപി മഹാദേവൻ പിള്ളയുടെ കാലാവധി അവസാനിക്കുകയാണ്.
https://www.facebook.com/Malayalivartha


























