സൗഹൃദമാണ് ലോകത്തിലെ ഏറ്റവും നല്ലതും വലിയതുമായ രാഷ്ട്രീയം ; വിലക്കുകളുമായി ഏത് പുരോഗമനക്കാർ വന്നാലും പിണറായിയും കോടിയേരിയും ചിരിക്കുന്നതുപോലെ ഞങ്ങളും ചിരിച്ചുകൊണ്ടിരിക്കും; ഹരീഷ് പേരടി

സൗഹൃദമാണ് ലോകത്തിലെ ഏറ്റവും നല്ലതും വലിയതുമായ രാഷ്ട്രീയം എന്ന് നടൻ ഹരീഷ് പേരടി . തന്റെ ഉറ്റ സൃഹൃത്തുമായുള്ള ചിത്രവും പിണറായിവിജയനും കോടിയേരി ബാലകൃഷ്ണനും തമ്മിലുള്ള ചിത്രവും പങ്കു വച്ചാണ് അദ്ദേഹം ഈ കാര്യം പറഞ്ഞിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;
സൗഹൃദമാണ് ലോകത്തിലെ ഏറ്റവും നല്ലതും വലിയതുമായ രാഷ്ട്രീയം... എനിക്ക് അശാന്തിയുടെ നാടക രാത്രികളും കാണികൾക്ക് നാടകാനുഭവങ്ങളുടെ വെളിച്ചം വിതറിയ പകലുകളും സമ്മാനിച്ച ശാന്തനോടൊപ്പം.... ഇതിനിടയിൽ വിലക്കുകളുമായി ഏത് പുരോഗമനക്കാർ വന്നാലും പിണറായിയും കോടിയേരിയും ചിരിക്കുന്നതുപോലെ ഞങ്ങളും ചിരിച്ചുകൊണ്ടിരിക്കും.. സൗഹൃദസലാം
https://www.facebook.com/Malayalivartha


























