10 ദിവസം മുമ്പ് കാണാന്‍ ശ്രമിച്ചു; നടന്നില്ല കോടിയേരിയുടെ വിയോഗത്തില്‍ ലൈവില്‍ കരഞ്ഞ് സുരേഷ് ഗോപി

കോടിയേരിയുടെ വിയോഗത്തില്‍ എതിര്‍ ചേരിയിലുള്ളവര്‍ പോലും കണ്ണീര്‍ പൊഴിയ്ക്കുകയാണ്. പ്രത്യേയ ശാസ്ത്രത്തില്‍ വിശ്വസിച്ച് മുന്നോട്ട് പോയ കോടിയേരി എതിര്‍ പക്ഷത്തിനെതിരെ വിമര്‍ശന ശരങ്ങള്‍ എയ്യുമ്പോഴും. അവരുമായുള്ള കൂടിക്കാഴ്ചകളില്‍ ചിരിച്ചുകൊണ്ടു തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഈ വിയോഗ നേരത്ത് അവര്‍ക്ക് ആ ചിരി ഓര്‍ത്തെടുക്കാന്‍ കഴിയുന്നുണ്ട്.
ഇപ്പോഴിതാ കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ വികാരാധീനനായി മുന്‍ എംപി സുരേഷ് ഗോപി രംഗത്തെത്തിയിരിക്കുകയാണ്. സംസ്ഥാന പൊലീസ് സംവിധാനത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന നേതാവായിരുന്നു മുന്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ എന്നാണ് അദ്ദേഹം പറഞ്ഞത്. പത്ത് ദിവസം മുമ്പ് കോടിയേരിയെ കാണാന്‍ ശ്രമിച്ചിട്ട് നടക്കാതെപോയതിന്റെ വേദനയും സുരേഷ് ഗോപി പങ്കുവയ്ക്കുന്നുണ്ട്. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു പ്രതികരണം. സുരേഷ് ഗോപിയുടെ പുതിയ ചിത്രമായ മേ ഹൂം മൂസയുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് ലൈവിലൂടെ ഇന്ന് രാവിലെ എത്തുമെന്ന് നടന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മുന്‍കൂട്ടി അറിയിച്ചതുകൊണ്ട് മാത്രമാണ് താന്‍ ലൈവില്‍ വന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.
സുരേഷ് ഗോപിയുടെ വാക്കുകള്‍ ഇങ്ങനെയാണ്. 'നമസ്‌കാരം ഇന്നത്തെ ലൈവിനെ സംബന്ധിച്ച് ഒരു നോട്ടിഫിക്കേഷന്‍ തന്നിരുന്നതുകൊണ്ട് മാത്രമാണ് വന്നത്. മൂസയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന അംഗീകാരത്തിന് നന്ദി പറഞ്ഞുതുടങ്ങേണ്ട ദിവസങ്ങളാണ് ഇനിയങ്ങോട്ട് എന്നുള്ളതുകൊണ്ടാണ് ലൈവ് തീരുമാനിച്ചത്. പക്ഷേ ഇത് നിശ്ചയിച്ച ശേഷം എത്തിയത് നമ്മളെ വേദനിപ്പിക്കുന്ന ഒരു ദേഹവിയോഗമാണ്. പ്രിയപ്പെട്ട ശ്രീ കോടിയേരി ബാലകൃഷ്ണന്‍ ഇനി നമ്മളോടൊപ്പം ഇല്ല. രാഷ്ട്രീയ ചിന്തകളെല്ലാം മാറ്റിനിര്‍ത്തിക്കൊണ്ട് പറയുകയാണ്. കേരളത്തിലെ പൊലീസ് സംവിധാനത്തില്‍ വിപ്ലവാത്മകമായ മാറ്റങ്ങള്‍ കൊണ്ടുവന്ന ആഭ്യന്തര മന്ത്രിയായിരുന്നു.
നിരവധി തവണ എം എല്‍ എ ആയ ആളെന്ന നിലക്കും, പാര്‍ട്ടിക്ക് ഗുണകരമായ കാര്യങ്ങള്‍ ചെയ്തിട്ടുള്ള പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന പേരിലും, സംസ്ഥാന സെക്രട്ടറി എന്നൊക്കെയുള്ള നിലക്കും, മനുഷ്യന്‍ എന്ന നിലയില്‍ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചത് കണക്കിലെടുത്തും, വ്യക്തിപരമായി ഇരുപത്തിയഞ്ച് വര്‍ഷത്തെ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ മനസിലാക്കിയിട്ടുള്ള സൗമ്യനായ മനുഷ്യന്‍ എന്ന നിലക്കും, ജ്യേഷ്ഠ സഹോദരന്‍ എന്ന നിലക്കും, എന്റെ സുഹൃത്തുക്കള്‍ കൂടിയായ അദ്ദേഹത്തിന്റെ മക്കള്‍, സഹധര്‍മിണി ഇവരുടെയെല്ലാം വേദനയില്‍ പങ്കുചേരുന്നു.
പത്ത് ദിവസം മുമ്പ് ചെന്നൈയില്‍ ചെന്നപ്പോള്‍ അദ്ദേഹത്തെ ആശുപത്രിയില്‍ കാണാനാള്ള ഒരു ശ്രമം നടത്തിയിരുന്നു. പക്ഷേ എന്തെങ്കിലും ഇന്‍ഫക്ഷന്‍ കിട്ടിയാലോന്ന് കരുതി ഡോക്ടര്‍മാര്‍ അതിന് അനുവദിക്കുന്നില്ലെന്ന് ബിനോയ് പറഞ്ഞു. അത് കാരണം കാണാന്‍ സാധിച്ചില്ല. അതും വേദനയാണ്.' സുരേഷ് ഗോപി പറഞ്ഞു.
https://www.facebook.com/Malayalivartha