സഖാവിന് കോടി പ്രണാമം.... വിപ്ലവ പ്രസ്ഥാനത്തിന്റെ മുന്നണി പോരാളിയായ കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് മൂന്നിന് പയ്യാമ്പലത്ത്.... സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പതിനായിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഒഴുകിയെത്തുന്നു...

ത്.
ഭൗതിക ദേഹം ചെന്നൈയില്‍ നിന്ന് എയര്‍ ആംബുലന്‍സില്‍ ഇന്നലെ ഉച്ചയ്ക്ക് 12.55നാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചത്. ഭാര്യ വിനോദിനിയും മകന്‍ ബിനീഷും മരുമകള്‍ റിനീറ്റയും ഒപ്പമുണ്ടായിരുന്നു.
വിലാപയാത്രയായി നീങ്ങിയ വാഹന വ്യൂഹം ജന്മനാടായ തലശേരിയിലെ ടൗണ്‍ഹാളില്‍ എത്തിയത് രണ്ടു മണിക്കൂറെടുത്താണ്. മുദ്രാവാക്യം വിളികളുമായി പ്രവര്‍ത്തകര്‍ അനുഗമിക്കുകയുണ്ടായി. 14 കേന്ദ്രങ്ങളില്‍ ജനങ്ങള്‍ക്ക് ആദരം അര്‍പ്പിക്കാന്‍ നിറുത്തി.
തലശ്ശേരി ടൗണ്‍ ഹാളില്‍ അതി വൈകാരിക രംഗങ്ങളാണ് അരങ്ങേറിയത്. സഹോദരനെപ്പോലെ ഒപ്പംനടന്ന പ്രിയ സഖാവിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മുഷ്ടി ചുരുട്ടി അഭിവാദ്യം അര്‍പ്പിച്ചപ്പോള്‍ കോടിയേരിയുടെ ഭാര്യ വിനോദിനി മൃതദേഹം സൂക്ഷിച്ച ഫ്രീസറിന് മുകളിലേക്ക് വിങ്ങിപ്പൊട്ടി വീണു.
മുഖ്യമന്ത്രി പിണറായി വിജയനും മുതിര്‍ന്ന നേതാക്കളും ചേര്‍ന്ന് സ്‌നേഹ സഖാവിനെ ചെങ്കൊടി പുതപ്പിച്ചു. മുഖ്യമന്ത്രി പുഷ്പചക്രം അര്‍പ്പിച്ചു. സ്ത്രീകളും കുട്ടികളും അടക്കം കോടിയേരിയുടെ ഫോട്ടോ പതിച്ച ബാഡ്ജും ധരിച്ച് മൗനജാഥയായി ടൗണ്‍ ഹാളിലേക്ക് നാനാദിക്കില്‍ നിന്നും എത്തിക്കൊണ്ടിരുന്നു. രാത്രി വൈകിയും പൊതുദര്‍ശനം തുടരുകയാണ്.
https://www.facebook.com/Malayalivartha