പ്രിയ സഖാവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിക്കുന്ന രക്തസാക്ഷിയായ പുഷ്പനുമെത്തി.... പാര്‍ട്ടി പ്രവര്‍ത്തകരുടെ സഹായത്തോടെയായിരുന്നു പുഷ്പന്‍ കോടിയേരിക്ക് അന്തിമോപചാരമര്‍പ്പിച്ചത് , കിടന്ന കിടപ്പില്‍ കോടിയേരി സഖാവിനെ ഒരു നോക്ക് കണ്ട് പുഷ്പന്‍ തിരികെ മടങ്ങുമ്പോള്‍ ഒപ്പമുള്ളവരുടെ കണ്ണ് നിറഞ്ഞു, വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് കണ്ണൂര്‍

പ്രിയ സഖാവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിക്കുന്ന രക്തസാക്ഷിയായ പുഷ്പനുമെത്തി.... പാര്‍ട്ടി പ്രവര്‍ത്തകരുടെ സഹായത്തോടെയായിരുന്നു പുഷ്പന്‍ കോടിയേരിക്ക് അന്തിമോപചാരമര്‍പ്പിച്ചത് , കിടന്ന കിടപ്പില്‍ കോടിയേരി സഖാവിനെ ഒരു നോക്ക് കണ്ട് പുഷ്പന്‍ തിരികെ മടങ്ങുമ്പോള്‍ ഒപ്പമുള്ളവരുടെ കണ്ണ് നിറഞ്ഞു, വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് കണ്ണൂര്‍.
'ഇല്ലാ ഇല്ല മരിക്കുന്നില്ല...' മുദ്രാവാക്യം വിളിച്ച് പ്രവര്‍ത്തകരും. ആയിരക്കണക്കിനാളുകളാണ് സഖാവിന് അന്തിമോപചാരമര്‍പ്പിക്കാനായി കണ്ണൂരിലേക്ക് ഒഴുകിയെത്തുന്നത്. തിങ്കളാഴ്ച രാവിലെ പത്ത് മണിവരെ കോടിയേരി മാടപ്പീടികയിലെ വസതിയില്‍ പൊതുദര്‍ശനം ഉണ്ടാകും. 11 മുതല്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിക്ക് കണ്ണൂര്‍ പയ്യാമ്പലത്താണ് സംസ്‌കാരം നടക്കുക.
" f
https://www.facebook.com/Malayalivartha


























