കിളിമാനൂരിൽ ദമ്പതികളെ ചുട്ടുകൊന്ന കേസിൽ പ്രതിയുടെ മൊഴിയെടുക്കാനാകാതെ പോലീസ്; 85 ശതമാനം പൊള്ളലേറ്റ പ്രതിയുടെ ആരോഗ്യനില ഗുരുതരം; വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവിക്കുന്നത്; കൊല നടത്താൻ ശശിധരൻ നായർക്ക് സഹായി ഉണ്ടായിരുന്നു എന്ന കാര്യം അന്വേഷിക്കാൻ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിക്കാനൊരുങ്ങി പോലീസ്

കിളിമാനൂരിൽ ദമ്പതികളെ ചുട്ടുകൊന്ന കേസിൽ പ്രതിയുടെ മൊഴിയെടുക്കാനാകാതെ പോലീസ് വലയുന്നു. പ്രതിയുടെ ആരോഗ്യനില ഗുരുതരമാണ്. പ്രതിക്ക് 85 ശതമാനം പൊള്ളലേറ്റിരുന്നു .ശശിധരൻ നായർക്ക് ഇപ്പോഴും ഓക്സിജൻ നൽകുന്നു. ഗുരുതരാവസ്ഥയിലുള്ള പ്രതി ആരോഗ്യം വീണ്ടെടുത്താലെ മൊഴിയെടുക്കാനാവൂ എന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത്.
85 ശതമാനം പൊള്ളലോടെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രതി ശശിധരൻ ആയിരിക്കുന്നത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവിക്കുന്നത്. കൊല നടത്താൻ ശശിധരൻ നായർക്ക് സഹായി ഉണ്ടായിരുന്നു എന്ന വാദം പള്ളിക്കൽ പൊലീസ് തള്ളി. സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ച് പരിശോധിക്കുവാൻ ഒരുങ്ങുകയാണ് പോലീസ്.
കിളിമാനൂർ മടവൂർ കൊച്ചാലുംമൂടിലാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്. മുൻവൈരാഗ്യത്തിന്റെ പേരിൽ ദമ്പതികളെ തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. എന്നിട്ട് പെട്രോൾ ഒഴിച്ചു കത്തിക്കുകയായിരുന്നു. കിളിമാനൂർ മടവൂർ കൊച്ചാലുംമൂടിലാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്. മുൻവൈരാഗ്യത്തിന്റെ പേരിൽ ദമ്പതികളെ തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. എന്നിട്ട് പെട്രോൾ ഒഴിച്ചു കത്തിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പ്രഭാകരക്കുറുപ്പ് ഉച്ചയ്ക്കും 90 ശതമാനം പൊള്ളലേറ്റ വിമലാകുമാരി വൈകീട്ടും മരണമടഞ്ഞു.
25 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഭാകരക്കുറുപ്പിന്‍റെ സഹായത്തോടെ ശശിധരന്‍നായരുടെ മകന്‍ ബഹ്റിനിലേക്ക് ജോലിക്കായി പോയിരുന്നു. നല്ല ജോലി കിട്ടാത്തതിലുള്ള മനോവിഷമത്തില്‍ ശശിധരന്‍നായരുടെ മകന്‍ വിദേശത്ത് ജീവനൊടുക്കി. അതിനിടയില്‍ ശശിധരന്‍നായരുടെ മകളും കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു.
മകന്‍ മരിക്കാന്‍ കാരണം പ്രഭാകരക്കുറുപ്പാണെന്ന് വിശ്വസിച്ച് ശശിധരന്‍ നായര്‍ നിയമനടപടികളുമായി മുന്നോട്ടുപോയി. രണ്ടു മക്കളെയും നഷ്ടമായ ശശിധരൻ ആ പകയുമായി നടക്കുകയായിരുന്നു. ശശിധരന്‍നായര്‍ കൊടുത്ത കേസില്‍ പ്രഭാകരക്കുറുപ്പിനെ കോടതി കുറ്റവിമുക്തനാക്കിയതോടെ പ്രതികാരം ചെയ്യാന്‍ ശശിധരന്‍ നായര്‍ തീരുമാനിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























