ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിരട്ടി; ഒക്ടോബർ പതിനൊന്നിന് സെനറ്റ് യോഗം

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വിരട്ടിൽ വിറച്ചിരിക്കുകയാണ് കേരള സർവകലാശാല വിസി. ഗവർണറുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സെനറ്റ് യോഗം തിരക്കിട്ട് കൂടുകയാണ്. ഒക്ടോബർ പതിനൊന്നിനാണ് സെനറ്റ് യോഗം വിളിച്ചിരിക്കുന്നത്.
പുതിയ വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ തിരഞ്ഞെടുത്ത് അറിയിക്കണമെന്നത് ചാൻസലറുടെ ഉത്തരവ് അനുസരിച്ചേ മതിയാവൂ എന്നും ഗവർണർ കടുപ്പിച്ച് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് സെനറ്റ് യോഗം ചേരാനുള്ള തീരുമാനമെടുത്തത് .
സെനറ്റ് യോഗത്തിൽ അറിയിപ്പ് രജിസ്ട്രാർ അംഗങ്ങൾക്ക് അയച്ചു കൊടുക്കുകയായിരുന്നു. സെർച്ച് കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയുടെ തിരഞ്ഞെടുപ്പ് മാത്രമാണ് ഇപ്പോൾ അജണ്ടയാക്കിയിരിക്കുന്നത്. ഗവർണറുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ജൂലായ് 15ന് ചേർന്ന സെനറ്റ് യോഗം പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാനെ തിരഞ്ഞെടുക്കുകയായിരുന്നു.
അദ്ദേഹം പിന്നീട് സ്ഥാനം ഒഴിയുകയും ചെയ്തു. അദ്ദേഹത്തിന്റെ പകരക്കാരനെ 11ന് ചേരുന്ന സെനറ്റ് യോഗത്തിൽ തിരഞ്ഞെടുക്കുകയാണ്. രാഷ്ട്രീയ കാരണങ്ങളാൽ ഇടതുപക്ഷ അംഗങ്ങൾ പേര് നിദ്ദേശിക്കാൻ തയ്യാറാവുന്നില്ലങ്കിൽ, യു.ഡി.എഫ് അംഗങ്ങൾ നിർദ്ദേശിക്കുന്നയാളെ വി.സിക്ക് സെനറ്റ് പ്രതിനിധിയായി അംഗീകരിക്കേണ്ടി വരുമെന്ന സ്ഥിതിയാണ് ഉള്ളത്.
https://www.facebook.com/Malayalivartha


























