അടുത്തറിഞ്ഞ രണ്ട് സഖാക്കള്‍, അത്രമേൽ പ്രിയപ്പെട്ടവന് വിട നൽകി മുഖ്യൻ; കോടിയേരിയുടെ മൃതദേഹം താങ്ങിപ്പിടിച്ച് പിണറായിയും സംഘവും ; അന്തരീക്ഷത്തെ വികാരതീവ്രമാക്കി ഉറക്കെയുള്ള മുദ്രാവാക്യങ്ങള്‍

സിപിഎം പോളിറ്റ്ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ നെഞ്ചുപൊട്ടി കേരളം. കോടിയേരി ബാലകൃഷ്ണനെന്ന സഖാവിനെ കൂട്ടുകാരനെ യാത്രയയക്കാൻ ആയിരങ്ങൾ കൂടി.
അതേസമയം കോടിയേരിയെ നേതാക്കളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെ വൈകാരിക യാത്രയയപ്പാണ് കണ്ണ് നിറയ്ക്കുന്നത്. മാത്രമല്ല സംസ്‌കാര ചടങ്ങുകള്‍ക്ക് വേണ്ടി മൃതദേഹം പയ്യാമ്പലത്തേക്ക് കൊണ്ടുവന്നപ്പോള്‍ മുന്നില്‍ നിന്ന് തോളിലേറ്റിയത് കോടിയേരിയുടെ ഉറ്റ കൂട്ടുകാരൻ മുഖ്യമന്ത്രി പിണറായി വിജയന്‍ ആയിരുന്നു.
മാത്രമല്ല അദ്ദേഹത്തിന്റെ മരണ ദിവസം മുതൽ അദ്ദേഹം കൂടെയുണ്ട്. തുടർന്ന് വിലാപയാത്ര സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് ആരംഭിച്ചപ്പോള്‍ മുതല്‍ കാല്‍നടയായി മുഖ്യമന്ത്രി ഒപ്പം നടന്നു. ശേഷം, പയ്യാമ്പലത്ത് എത്തിയപ്പോള്‍ ഒരറ്റം മുഖ്യമന്ത്രി തോളിലേറ്റുകയായിരുന്നു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും എം എ ബേബിയും എ കെ ബാലനും ഓരോ വശങ്ങളില്‍ പിടിച്ചു. തുടർന്ന് പ്രവര്‍ത്തകരുടെ ഉറക്കെയുള്ള മുദ്രാവാക്യങ്ങള്‍ അന്തരീക്ഷത്തെ വികാരതീവ്രമാക്കിയിരുന്നു.
https://www.facebook.com/Malayalivartha


























