കെഎസ്ആര്‍ടിസി ബസില്‍ ലോറിയിടിച്ച് 31 പേര്‍ക്ക് പരുക്ക്... പരുക്കേറ്റവരെ പാലക്കാട് നഗരത്തിലെ വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു

പാലക്കാട് കണ്ണന്നൂരിന് സമീപം കെഎസ്ആര്‍ടിസി ബസില്‍ ലോറിയിടിച്ച് 31 പേര്‍ക്ക് പരുക്ക്. കോയമ്പത്തൂരില്‍ നിന്ന് ചേര്‍ത്തലയിലേക്ക് പോകുകയായിരുന്ന ബസില്‍ ലോറി ഇടിച്ച് കയറിയാണ് അപകടം. പരുക്കേറ്റവരെ പാലക്കാട് നഗരത്തിലെ വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
എതിര്‍ ദിശയില്‍ നിന്ന് വന്ന ലോറിയാണ് ഡിവൈഡര്‍ കടന്ന് ബസുമായി കൂട്ടിയിടിച്ചത്. ലോറി ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരിക്ക് പറ്റിയിട്ടുണ്ട്. അപകട സമയത്ത് മഴ ഉണ്ടായിരുന്നെങ്കിലും പരിക്കേറ്റവരെ പെട്ടെന്ന് തന്നെ ആശുപത്രികളിലേക്ക് മാറ്റാന്‍ സാധിച്ചു. ചേര്‍ത്തല ഡിപ്പോയിലെ ബസാണ് അപകടത്തില്‍ പെട്ടത്.
https://www.facebook.com/Malayalivartha


























