27 വര്‍ഷം മുന്‍പ് നടന്ന സംഭവത്തിന്റെ പേരിലുള്ള പക...ദമ്പതികളെ പട്ടാപ്പകല്‍ ചുറ്റികകൊണ്ട് തലയ്ക്കടിച്ച ശേഷം ചുട്ടുകൊന്ന കേസിലെ പ്രതി ശശിധരന്‍ നായരും മരിച്ചു

27 വര്‍ഷം മുന്‍പ് നടന്ന സംഭവത്തിന്റെ പേരിലുള്ള പകയെ തുടര്‍ന്ന് കിളിമാനൂരില്‍ ദമ്പതികളെ പട്ടാപ്പകല്‍ ചുറ്റികകൊണ്ട് തലയ്ക്കടിച്ച ശേഷം ചുട്ടുകൊന്ന കേസിലെ പ്രതി ശശിധരന്‍ നായരും മരിച്ചു. ആക്രമണത്തിനിടെ 80% പൊള്ളലേറ്റ ശശിധരന്‍ നായര്‍ അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് അശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്കാണ് മടവൂര്‍ സ്വദേശിയായ പ്രഭാകരക്കുറുപ്പിനേയും ഭാര്യ വിമല കുമാരിയേയും ശശിധരന്‍ തീകൊളുത്തി കൊന്നത്.
കൊലപാതകത്തിനിടെ പരിക്കേറ്റ ശശിധരന്‍ നായരെ നാട്ടുകാരാണു പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. സെപ്റ്റംബര്‍ 30ന് രാവിലെ 11.30നാണു സംഭവം. നിലവിളി കേള്‍ക്കുകയും പുകയും തീയും കാണുകയും ചെയ്തതോടെയാണ് നാട്ടുകാരെത്തി വീടിന്റെ വാതില്‍ തള്ളി തുറന്നത്. അപ്പോഴേക്കും പ്രഭാകരക്കുറുപ്പ് മരിച്ചിരുന്നു. വിമല കുമാരി ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് മരണപ്പെട്ടത്.
27 വര്‍ഷം മുന്‍പ് നടന്ന സംഭവത്തിന്റെ പേരിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ശശിധരന്റെ മകനെ ഗള്‍ഫിലേക്കു കൊണ്ടുപോയത് പ്രഭാകരക്കുറുപ്പായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച ജോലിയോ ശമ്പളമോ ലഭിച്ചില്ല. ഇതില്‍ നിരാശനായ മകന്‍ ആത്മഹത്യ ചെയ്തു. സഹോദരന്റെ മരണത്തിലെ മനോവിഷമത്തില്‍ ശശിധരന്റെ മകളും ആത്മഹത്യ ചെയ്തു. ഇതോടെ പ്രഭാകരക്കുറുപ്പിനോടും കുടുംബത്തോടും ശശിധരന്‍ കടുത്ത ശത്രുതയിലായി.
https://www.facebook.com/Malayalivartha


























