കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചു... സെപ്തംബര്‍ മാസത്തെ ശമ്പളമാണ് ഇന്ന് വിതരണം ചെയ്തത്

കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചു. ഏറെ നാളിന് ശേഷമാണ് അഞ്ചാം തീയതിക്ക് മുമ്പ് കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കുന്നത്. സെപ്തംബര്‍ മാസത്തെ ശമ്പളമാണ് ഇന്ന് വിതരണം ചെയ്തത്. കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനായി മാനേജ്‌മെന്റ് സര്‍ക്കാര്‍ സഹായം തേടിയിരുന്നു. 50 കോടി രൂപയാണ് മാനേജ്‌മെന്റ് ശമ്പളത്തിനായി ആവശ്യപ്പെട്ടിരുന്നത്. ശമ്പളം ഒക്ടോബര്‍ അഞ്ചിന് നല്‍കുമെന്ന് കെ എസ് ആര്‍ ടി സിയും പ്രഖ്യാപിച്ചിരുന്നു.
ആഴ്ചയില്‍ ആറ് ദിവസം സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം പരീക്ഷണാടിസ്ഥാനത്തില്‍ ഈ മാസം ഒന്ന് മുതല്‍ നടപ്പാക്കിത്തുടങ്ങിയിരുന്നു. തുടക്കത്തില്‍ പാറശാല ഡിപ്പോയില്‍ മാത്രമാണ് ഇത് നടപ്പാക്കിയത്.
നേരത്തേ എട്ട് ഡിപ്പോകളില്‍ ഇത് നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഷെഡ്യൂളുകളില്‍ ഉണ്ടായിരുന്ന അപാകത കാരണമാണ് ഈ തീരുമാനത്തില്‍ നിന്ന് മാനേജ്‌മെന്റ് പിന്‍മാറിയത്. സി ഐ ടി യു ഈ തീരുമാനത്തെ അംഗീകരിച്ചെങ്കിലും 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി അംഗീകരിക്കില്ലെന്ന് ബി എം എസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























