അന്തരിച്ച കോടിയേരി ബാലകൃഷ്ണനെ അധിക്ഷേപിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

അന്തരിച്ച സി.പി.എം പോളിറ്റ് ബ്യുറോ അംഗവും, മുന്‍മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഫാമിങ് കോര്‍പ്പറേഷന്‍, മുള്ളുമല എസ്‌റ്റേറ്റിലെ ഡ്രൈവര്‍ കം ലാസ്റ്റ് ഗ്രേഡ് ജീവനക്കാരന്‍ കായംകുളം ചെമ്ബകശ്ശേരി സ്വദേശി വിഷ്ണു ജി.കുമാറാണ് പത്തനാപുരം പോലീസിന്റെ പിടിയിലായത്.
ഡി.വൈ.എഫ്.ഐ. നേതാവ് വിഷ്ണുവിന്റെ പരാതിയെത്തുടര്‍ന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ഒരു കൊലപാതകക്കേസില്‍ പങ്കുണ്ടെന്നായിരുന്നു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പരാമര്‍ശം. സി.പി.എം. പ്രാദേശിക ഘടകവും പരാമര്‍ശത്തിനെതിരേ രംഗത്തെത്തിയിരുന്നു. വിഷ്ണു ജി.കുമാറിനെതിരേ വകുപ്പുതല നടപടി സ്വീകരിക്കുമെന്ന് ഫാമിങ് കോര്‍പ്പറേഷന്‍ എം.ഡി. എല്‍.ഷിബുകുമാര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























