മാറ്റിവച്ച വിദേശപര്യടനം പുനക്രമീകരിച്ചു.... മുഖ്യമന്ത്രി പിണറായി വിജയന്‍ യൂറോപ്പിലേയ്ക്ക്.... മന്ത്രിമാരായ പി രാജീവും വി അബ്ദുറഹ്മാനും അദ്ദേഹത്തെ അനുഗമിക്കുന്നു, നോര്‍വേ സന്ദര്‍ശനത്തിന് ശേഷം ബ്രിട്ടണിലേയ്ക്ക്

മുഖ്യമന്ത്രി പിണറായി വിജയന്‍ യൂറോപ്പിലേയ്ക്ക്. കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് മാറ്റിവെച്ച വിദേശ പര്യടനം പുനഃക്രമീകരിച്ചതിന്റെ ഭാഗമായി മുഖ്യമന്ത്രി കൊച്ചിയില്‍ നിന്നും നോര്‍വേയിലെയ്ക്കാണ് യാത്ര. മന്ത്രിമാരായ പി രാജീവും വി അബ്ദുറഹ്മാനും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. മാരിടൈം മേഖലയിലെ സഹകരണം മെച്ചപ്പെടുത്തുകയാണു നോര്‍വേ സന്ദര്‍ശനത്തിന്റെ ലക്ഷ്യം.
നോര്‍വേ സന്ദര്‍ശനത്തിന് ശേഷം ബ്രിട്ടണിലേയ്ക്കും മുഖ്യമന്ത്രി യാത്ര നടത്തുന്നുണ്ട്. ഒക്ടോബര്‍ രണ്ടിന് ഫിന്‍ലാന്‍ഡ് സന്ദര്‍ശനത്തോടെയായിരുന്നു മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള വിദേശപര്യടനം ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നത്.
എന്നാല്‍ കോടിയേരിയുടെ രോഗാവസ്ഥ മൂര്‍ച്ചിച്ചതോടെ ഈ പദ്ധതി മാറ്റിവെയ്ക്കുകയായിരുന്നു. തുടര്‍ന്ന് കോടിയേരിയുടെ വിയോഗത്തെ തുടര്‍ന്ന് അദ്ദേഹം കണ്ണൂരിലേയ്ക്ക് മടങ്ങി.
മൃതദേഹം വഹിച്ച് കൊണ്ടുള്ള വിലാപയാത്ര മുതല്‍ ഇന്നലെ പയ്യാമ്പലം കടപ്പുറത്ത് നടന്ന സംസ്‌കാരചടങ്ങില്‍ വരെ ആദ്യാവസാനം അദ്ദേഹം പങ്കെടുത്തിരുന്നു. തുടര്‍ന്ന് ഫിന്‍ലാന്‍ഡ് സന്ദര്‍ശനം വെട്ടിക്കുറച്ച് മുടങ്ങിയ വിദേശപര്യടനം പുനഃരാരംഭിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























