മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ പുനലൂര്‍ മധു അന്തരിച്ചു....66 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം

മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ പുനലൂര്‍ മധു അന്തരിച്ചു. 66 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 8.30നായിരുന്നു അന്ത്യം.
കെ.എസ്.യു മുന്‍ സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, കെപിസിസി അംഗം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1991ല്‍ പുനലൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചു ജയിച്ചു.
1991ലെ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയായ പുനലൂരില്‍ സി.പി.ഐയുടെ മുല്ലക്കര രത്‌നാകരനെ 1312 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി നിയമസഭാംഗമായി.
1996ല്‍ വീണ്ടും മത്സരിച്ചെങ്കിലും സി.പി.ഐയുടെ പി.കെ ശ്രീനിവാസനോട് പരാജയപ്പെട്ടു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, ഓയില്‍ പാം ഇന്ത്യ ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു കാലത്ത് കൊല്ലം ഡി.സി.സി പ്രസിഡന്റിന്റെ താത്കാലിക ചുമതലയും വഹിച്ചിരുന്നു. നിലവില്‍ കെ.പി.സി.സി. നിര്‍വാഹകസമിതി അംഗമാണ്. ഇന്നുരാവിലെ 10 മുതല്‍ പുനലൂര്‍ രാജീവ് ഭവനില്‍ പൊതുദര്‍ശനത്തിനുശേഷം വൈകിട്ട് 5ന് വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും.
"
https://www.facebook.com/Malayalivartha


























