ഇന്ന് മഹാനവമി.... തിന്മയ്ക്കു മേല്‍ നന്മയുടെ വിജയം ആഘോഷിക്കുന്ന വിജയദശമി നാളെ.... നവരാത്രി ആഘോഷത്തിന് പരിസമാപ്തി കുറിച്ച് രാവിലെ പൂജയെടുത്ത ശേഷം വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിക്കും

ഇന്ന് മഹാനവമി.... ഈ ദിനത്തില്‍ ആയുധപൂജയും വിശേഷാല്‍ ദീപാരാധനയും നടക്കും. തിന്മയുടെ ആസുരതയ്ക്ക് മേല്‍ നന്മയുടെ വിജയം ആഘോഷിക്കുന്ന വിജയദശമി നാളെ. രാവിലെ പൂജയെടുത്ത ശേഷം വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിക്കും.
നവരാത്രി ആഘോഷത്തിന് പരിസമാപ്തി കുറിച്ച് ക്ഷേത്രങ്ങളിലെ സരസ്വതീ മണ്ഡപത്തില്‍ വിജയദശമി പൂജയെടുപ്പ് വിദ്യാരംഭം ബുധനാഴ്ച നടക്കും. കുഞ്ഞുങ്ങളെ എഴുത്തിനിരുത്താന്‍ ക്ഷേത്രങ്ങളില്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
വിജയദശമി ദിനത്തില്‍ രാവിലെ 8-ന് സരസ്വതീപൂജ. പൂജയെടുപ്പിന് ശേഷം വിദ്യാരംഭം ചടങ്ങുകള്‍ ആരംഭിക്കും.തൃക്കാരിയൂര്‍ മഹാദേവ ക്ഷേത്രം, പടിഞ്ഞാറ്റുകാവ് ഭഗവതി ക്ഷേത്രം, തിരുവാരപ്പെട്ടി മഹാദേവ ക്ഷേത്രം, കിഴക്കേ കോതമംഗലം വലിയകാവ് ഭഗവതി ക്ഷേത്രം, കോതമംഗലം പാറത്തോട്ടുകാവ് ഭഗവതി ക്ഷേത്രം, വാരപ്പെട്ടി മുടനാട്ടുകാവ് ഭഗവതി ക്ഷേത്രം, തങ്കളം ഭഗവതി ക്ഷേത്രം, വെണ്ടുവഴി ഏഴാംതറ ദുര്‍ഗാദേവി ക്ഷേത്രം, ഇലഞ്ഞിക്കല്‍കാവ് ഭുവനേശ്വരി ക്ഷേത്രം, കുത്തുകുഴി മധുരമീനാക്ഷിയമ്മന്‍ കോവില്‍, മാതിരപ്പിള്ളി മഹാഗണപതി ക്ഷേത്രം, കരിങ്ങഴ മാനേക്കാവ് ഭഗവതി ക്ഷേത്രം, പിണ്ടിമന ചിറ്റേക്കാട്ടുകാവ് ഭഗവതി ക്ഷേത്രം, കുറുമറ്റം കോട്ടേക്കാവ് ഭഗവതി ക്ഷേത്രം, കുത്തുകുഴി ഇളങ്കാവ് ഭഗവതി ക്ഷേത്രം, അയ്യങ്കാവ് ശ്രീധര്‍മശാസ്താ ക്ഷേത്രം, കറുകടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം തുടങ്ങിയ നിരവധി ക്ഷേത്രങ്ങളില്‍ വിദ്യാരംഭം എഴുത്തിനിരുത്ത് ചടങ്ങിന് ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്.
അതേസമയം ഒന്‍പത് ശക്തി സങ്കല്‍പ്പങ്ങളെ ഉള്‍ക്കൊള്ളുന്നതാണ് നവരാത്രി. ദേവിയുടെ യുദ്ധവിജയവുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യയില്‍ ആയുധപൂജയ്ക്ക് പ്രാധാന്യം നല്‍കുമ്പോള്‍, അക്ഷരപൂജയിലൂടെ സരസ്വതിയെ ആരാധിച്ച് മലയാളികള്‍.
https://www.facebook.com/Malayalivartha


























