കോഴിക്കോട് ലോഡ്ജ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന, രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിൽ മൂന്ന് പേര്‍ പിടിയില്‍, പ്രതികളില്‍ നിന്ന് 5.13 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു

കോഴിക്കോട് ലോഡ്ജ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തിയ മൂന്ന് പേര്‍ പൊലീസിന്റെ പിടിയില്‍. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ താമരശ്ശേരിയിലെ ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
പുതുപ്പാടി സ്വദേശികളായ കൈതപ്പൊയില്‍ ചന്ദനപ്പുറം മുഹമ്മദ് ഷക്കീര്‍, പെരുമ്പള്ളി കൊട്ടാരക്കോത്ത് വീട്ടില്‍ ആദില്‍ റഹ്മാന്‍, മലോറം കാവുംപുറത്ത് വീട്ടില്‍ കെപി ആഷിക് എന്നിവരാണ് അറസ്റ്റിലായത്. താമരശ്ശേരിയിലെ ലോഡ്ജില്‍ മുറിയെടുത്താണ് ഇവര്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നത്.
പ്രതികളില്‍ നിന്ന് 5.13 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. എംഡിഎംഎക്കൊപ്പം മയക്കുമരുന്ന് വില്‍പ്പനയ്ക്കും ഉപയോഗത്തിനുള്ള ഉപകരണങ്ങള്‍, മൊബൈല്‍ ഫോണ്‍ എന്നിവയും പിടിച്ചെടുത്തു.
https://www.facebook.com/Malayalivartha


























