ഭാര്യ കൊല്ലപ്പെട്ടിട്ട് ഒന്നരവര്‍ഷം... ഒറ്റയ്ക്കു വീട്ടില്‍ താമസിച്ചിരുന്ന ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി, ഭാര്യയുടെ മരണത്തെപ്പറ്റി ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടെയാണു ജോര്‍ജിന്റെ മരണം....

ഭാര്യ കൊല്ലപ്പെട്ടിട്ട് ഒന്നരവര്‍ഷം... ഒറ്റയ്ക്കു വീട്ടില്‍ താമസിച്ചിരുന്ന ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി, ഭാര്യയുടെ മരണത്തെപ്പറ്റി ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടെയാണു ജോര്‍ജിന്റെ മരണം....
ഒന്നര വര്‍ഷം മുന്‍പു ഭാര്യ കൊല്ലപ്പെട്ട വീട്ടില്‍ ഒറ്റയ്ക്കു താമസിച്ചിരുന്ന ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചുതോവാള കൊച്ചുപുരയ്ക്കല്‍ താഴത്ത് കെ.പി.ജോര്‍ജ് (68) ആണു മരിച്ചത്. ഹൃദയാഘാതമാണു മരണകാരണമെന്നു പൊലീസ് അറിയിച്ചു.
ഭാര്യ ചിന്നമ്മയുടെ മരണത്തെപ്പറ്റി ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടെയാണു ജോര്‍ജിന്റെ മരണം. ജോര്‍ജിനെ കാണാനില്ലെന്നു ബന്ധു നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസാണു മൃതദേഹം കണ്ടെത്തിയത്.
ആലപ്പുഴയില്‍ ധ്യാനത്തിനു പോകുന്നതായി ജോര്‍ജ് മകളോടു വെള്ളിയാഴ്ച പറഞ്ഞിരുന്നു. ഇന്നലെ രണ്ടാം നിലയിലെ മുറിയില്‍ കട്ടിലില്‍ കണ്ടെത്തിയ മൃതദേഹം ജീര്‍ണിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. മുറി അകത്തു നിന്നു പൂട്ടിയ നിലയിലായിട്ടായിരുന്നു. 2021 ഏപ്രില്‍ 8നാണു ചിന്നമ്മയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്വാസം മുട്ടിച്ചുള്ള കൊലപാതകമെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ചിന്നമ്മ മരിച്ച ദിവസം വീട്ടില്‍ ജോര്‍ജും ഉണ്ടായിരുന്നു. ജോര്‍ജിനെ പൊലീസ് പല തവണ ചോദ്യം ചെയ്തു. നുണപരിശോധനയും നടത്തിയിരുന്നു. തുടര്‍ന്നാണു കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയത്. ജോര്‍ജിന്റെ സംസ്‌കാരം ഇന്ന് 2.30നു സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ നടക്കും.
https://www.facebook.com/Malayalivartha


























