നിരോധനത്തിന് പിന്നാലെ കേരളത്തിലെ ചില ബാങ്ക് അക്കൗണ്ടില്‍ നിന്ന് അപ്രത്യക്ഷമായത് കോടികള്‍; ബാങ്കില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് എന്‍ഐഎ; സ്ലീപ്പര്‍ സെല്ലുകളും കുടുങ്ങും

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ പോപ്പുലര്‍ ഫ്രണ്ടിന് 120 കോടി രൂപ വിദേശത്തു നിന്ന് സംഭാവനയായി ലഭിച്ചിട്ടുണ്ടെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ അവരുടെ ആസ്തി സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് വിശദമായി പഠിക്കും. ഇതുപയോഗിച്ചും അല്ലാതെയും പോപ്പുലര്‍ ഫ്രണ്ട് വലിയ തോതില്‍ സ്വത്തുക്കള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് ഇ ഡിക്ക് ലഭിച്ച വിവരം. ഇതില്‍ പലതും സംഘടനയുടെ പേരിലുമല്ല.
നിരോധനം വന്നതിനു ശേഷം ഇടുക്കിയില്‍ 20 പേരുടെ പേരില്‍ വിവിധ ബാങ്കുകളില്‍ ഉണ്ടായിരുന്ന ഒരു കോടി രൂപ പൊടുന്നനെ പിന്‍വലിച്ചതായി എന്‍ഐഎ കണ്ടെത്തിയിരുന്നു. ഇവ പിഎഫ്‌ഐ നേതാക്കളുടെയും ചില സജീവ പ്രവര്‍ത്തകരുടെയും അക്കൗണ്ടുകളിലായിരുന്നു. ഇതുപോലെ കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ വെല്ലൂരില്‍ നിന്ന് പിടിച്ച പത്തു കോടി വിദേശത്തു നിന്ന് വന്നതാണ്.
പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ളവരുമായി ബന്ധമുണ്ടെന്ന് സംശയമുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ കരുതുന്നവരുടെ സ്വത്തു വിവരങ്ങളും അക്കൗണ്ടുകളിലെ നിക്ഷേപങ്ങളുമാണ് ഇഡി പരിശോധിക്കുക. കാര്യമായ വരുമാന മാര്‍ഗങ്ങള്‍ ഒന്നും ഇല്ലാത്തവരുടെയും ബന്ധുക്കളുടെയും പേരില്‍ വലിയ തുകകള്‍ നിക്ഷേപമുണ്ട്. ഇത്തരം നിരവധി അക്കൗണ്ടുകള്‍ ഇഡി ബാങ്കുകളുടെ സഹായത്തോടെ കണ്ടെത്തിയിട്ടുമുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് പണക്കാരായി മാറിയ ചിലരുടെ ആസ്തികളും സംശയകരമാണ്. സ്വര്‍ണ്ണക്കടത്തു വഴി ലഭിക്കുന്ന വരുമാനവും പിഎഫ്‌ഐക്ക് ലഭിച്ചിട്ടുണ്ടെന്നും ഇഡിക്ക് സൂചന കിട്ടിയിട്ടുണ്ട്. പ്രത്യേകിച്ച് തൊഴിലൊന്നുമില്ലാതെ പെട്ടെന്ന് പണക്കാരായവരില്‍ പലരും സ്വര്‍ണ്ണക്കടത്തു വഴി പണം സമ്പാദിച്ചവരാണെന്നും ഇ ഡി കണ്ടെത്തി.
https://www.facebook.com/Malayalivartha























