സംശയം കൊലപാതകത്തിലേക്ക്; ജോലിക്ക് പോകാൻ ഒരുങ്ങുന്നതിനിടെ ആനക്കല്ലിൽ മുപ്പതുകാരിയെ ഭർത്താവ് ശ്വാസംമുട്ടിച്ചു കൊന്നു...

തൃശൂർ ആനക്കല്ലിൽ യുവതിയെ ഭർത്താവ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. അവിണിശ്ശേരി സ്വദേശി ഉണ്ണിമായ (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ശിവപ്രസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാവിലെ എട്ടരയോടെ തൃശൂരിലെ ഭർതൃവീട്ടിൽ വെച്ചാണ് കൊലപാതകം നടന്നത്. ജോലിക്കു പോകാൻ തയ്യാറെടുക്കുന്നതിനിടെ ഉണ്ടായ തർക്കത്തെത്തുടർന്ന് ശിവപ്രസാദ് ഉണ്ണിമായയെ കഴുത്തു ഞെരിക്കുകയായിരുന്നു. കൃത്യത്തിന് ശേഷം ഒളിവിൽ പോകാൻ ശ്രമിച്ച ഇയാളെ മണിക്കൂറുകൾക്കുള്ളിൽ അയ്യന്തോളിൽ വെച്ചാണ് പൊലീസ് പിടികൂടിയത്.
https://www.facebook.com/Malayalivartha

























