രൂപയുടെ മൂല്യത്തിൽ റെക്കാഡ് ഇടിവ്.... ക്രൂഡോയിൽ വിലയിൽ കുതിപ്പ്

ക്രൂഡോയിൽ വിലയിലുണ്ടായ കുതിപ്പും ഓഹരി വിപണിയിലെ വിദേശ നിക്ഷേപകരുടെ പിന്മാറ്റവും രൂപയുടെ മൂല്യത്തിൽ റെക്കാഡ് ഇടിവുണ്ടാക്കി. പശ്ചിമേഷ്യയിലെ യുദ്ധം അനിശ്ചിതമായി നീളുമെന്ന ആശങ്കയിൽ ഇന്നലെ ബ്രെന്റ് ക്രൂഡോയിൽ വില ബാരലിന് 122 ഡോളർ വരെ ഉയർന്നിരുന്നു.
ഇതോടൊപ്പം ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ കരുത്താർജിച്ചതും രൂപയ്ക്ക് തിരിച്ചടിയായി. 95.05ൽ വ്യാപാരം ആരംഭിച്ച രൂപയുടെ മൂല്യം ചരിത്രത്തിലാദ്യമായി 95.35 വരെ ഇടിഞ്ഞു. റിസർവ് ബാങ്ക് വിപണിയിൽ ഇടപെട്ടതോടെ രൂപയുടെ മൂല്യം 94.84ലേക്ക് തിരിച്ചുകയറുകയും ചെയ്തു.
"
https://www.facebook.com/Malayalivartha

























