കേരളത്തിൽ സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 280 രൂപയുടെ കുറവ്

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. പവന് ഇന്ന് 280 രൂപ കുറഞ്ഞു. ഗ്രാമിന് 35 രൂപയുടെ കുറവുണ്ട്. ഇതോടെ 22 കാരറ്റ് സ്വർണം ഗ്രാമിന് 13,965 രൂപയായി. ഒരു പവൻ സ്വർണത്തിന് 1,11,720 രൂപയാണ് ഇന്നത്തെ നിരക്കുള്ളത്.
പതിനെട്ട് കാരറ്റ് സ്വർണത്തിനും വിലയിൽ കുറവുണ്ടായി. ഗ്രാമിന് 11,475 രൂപയാണ് നിരക്ക്. ഒരു പവന് 91,800 രൂപ നൽകണം. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 8,935 രൂപയായി. പവന് 71,480 രൂപയാണ് ഇന്നത്തെ വില.
കഴിഞ്ഞ ദിവസം സ്വർണവിലയിൽ നേരിയ വർദ്ധനയുണ്ടായിരുന്നു. 22 കാരറ്റ് സ്വർണം പവന് 1,10,480 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ഗ്രാമിന് 13,810 രൂപയുമായിരുന്നു. അതേസമയം വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 250 രൂപയാണ് വില. പത്ത് ഗ്രാം വെള്ളിക്ക് 2,500 രൂപ നൽകുകയും വേണം.
"
https://www.facebook.com/Malayalivartha

























