Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

മന്ത്രി മുഹമ്മദ് റിയാസ് ബേപ്പൂരിൽ നിന്നുംപരാജയപ്പെടുമെന്ന ഇന്റലിജൻസ് റിപ്പോർട്ട്.. പിന്നാലെ മന്ത്രി സഹമന്ത്രിമാരെ കണ്ട് യാത്രചോദിക്കുകയും സ്റ്റാഫ് അംഗങ്ങൾക്ക് ഒത്ത് ഫോട്ടോയെടുക്കുകയും ചെയ്തു...

01 MAY 2026 12:23 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌  

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

മന്ത്രി മുഹമ്മദ് റിയാസ് ബേപ്പൂരിൽ നിന്നുംപരാജയപ്പെടുമെന്ന ഇന്റലിജൻസ് റിപ്പോർട്ട് വന്നതിന് പിന്നാലെ മന്ത്രി സഹമന്ത്രിമാരെ കണ്ട് യാത്രചോദിക്കുകയും സ്റ്റാഫ് അംഗങ്ങൾക്ക് ഒത്ത് ഫോട്ടോയെടുക്കുകയും ചെയ്തു. എതിർ സ്ഥാനാർഥി പി വി. അൻവറിന്റെ വെല്ലുവിളി പുറത്തുവരുന്നതിന് മുമ്പ് തന്നെ റിയാസ് തന്റെ തോൽവി ഉറപ്പിച്ചെന്നാണ് വിവരം. ബേപ്പൂർ മണ്ഡലത്തിൽ സി പി എം അൻവറിന് വോട്ടു മറിച്ചെന്നാണ് ലഭിക്കുന്ന സൂചനകൾ. ബേപ്പൂർ  താൻ മാനേജ് ചെയ്യുമെന്ന് അൻവർ വി ഡി. സതീശൻ ഉൾപ്പെടെയുള്ള നേതാക്കളെ അറിയിച്ചിരുന്നു. കോഴിക്കോട് ജില്ലയിൽ വലിയ യു ഡി എഫ് തരംഗം നിലവിലുണ്ടെന്നാണ് പറയപ്പെടുന്നത്. സംഘപരിപാറിനായി നിലയുറപ്പിച്ച ഡി ജി പി അജിത് കുമാറിനെതിനെ തുറന്ന പോരാട്ടം നടത്തിയതു കൊണ്ടാണ് താൻ സി പി എമ്മിൽ നിന്നും പുറത്തായതെന്ന അൻവറിന്റെ പ്രചരണം ബേപ്പൂരിൽ ഏറ്റെന്നാണ് കരുതുന്നത്.

 

നിരവധി ഘട്ടങ്ങളിൽ പിണറായിക്ക് വേണ്ടി തന്റെ മന്ത്രിസഭയിലെ സഹമന്ത്രിമാർക്കെതിരെ റിയാസ് വാളെടുത്തിട്ടുണ്ട്. മന്ത്രിമാരിൽ പലരും അക്കാലത്ത് നിശബ്ദത പാലിച്ചെങ്കിലും ഇപ്പോഴാണ് തുറന്ന പ്രതികരണത്തിന് തയ്യാറായിട്ടുള്ളത്. പിണറായി തോൽക്കുന്നതിനെക്കാൾ വേദന റിയാസ് തോൽക്കുമ്പോൾ ഉണ്ടാകുമെന്ന് സി പി എമ്മുകാർ തന്നെ കരുതുന്നു. അവരാണ് അൻവറിന് അനുകൂലമായി  വോട്ടു മറിച്ചത്. പ്രത്യക്ഷത്തിൽ ബേപ്പൂർ ശാന്തമാണ്. എന്നാൽ  ബേപ്പൂരിന്റെ ഉള്ളിൽ ഇരമ്പുന്ന കണ്ണുനീർ ആരും കാണുന്നില്ല. അതാണ് എക്സിറ്റ് പോളുകളിൽ ബേപ്പൂരിൽ വലിയ വിജയം റിയാസിന് കൽപ്പിക്കുന്നത്. ബേപ്പൂർ മണ്ഡലത്തിൽ തനിക്ക് ജയമുറപ്പെന്ന് യുഡിഎഫ് സ്ഥാനാർത്ഥി പി വി അൻവർ പറഞ്ഞു. മുഹമ്മദ് റിയാസ് ജയിച്ചാൽ മൊട്ടയടിച്ച് കമ്മലിട്ട് കിഡ്സൺ കോർണർ മുതൽ എസ്എം സ്ട്രീ​റ്റ് വഴി റെയിൽവേ സ്​റ്റേഷൻ വരെ നടക്കും.

 

മറിച്ച് സംഭവിച്ചാൽ റിയാസ് വെല്ലുവിളി ഏറ്റെടുക്കുമോ എന്നും അൻവർ ചോദിച്ചു. മണ്ഡലത്തിൽ അൻവറിന് കാര്യമായ ചലനമുണ്ടാക്കാൻ കഴിയില്ലെന്നും വോട്ടുശതമാനത്തിൽ കുറവുവരുമെങ്കിലും ബേപ്പൂർ ഉറച്ച എൽഡിഎഫ് കോട്ടയായി തന്നെ നിൽക്കുമെന്ന എക്സിറ്റ് പോൾ പ്രവചനത്തിന് തൊട്ടുപിന്നാലെയായിരുന്നു പ്രതികരണം. ബേപ്പൂരിൽ 25000 വോട്ടിന് ജയിക്കുമെന്നാണ് അൻവറിന്റെ അവകാശവാദം. എങ്ങനെയെങ്കിലും ജയിക്കാൻ അൻവർ കോടികളാണ് മുടക്കിയിട്ടുള്ളത്. താൻ ജയിക്കാൻ വേണ്ടിയാണ് മത്സരിക്കുന്നതെന്ന് പലവട്ടം അൻവർ പ്രഖ്യാപിച്ചിരുന്നു.റിയാസിന് 65000 വോട്ടുകൾക്ക് മുകളിൽ കിട്ടില്ല. മരുമോനിസം എന്ന് മാത്രമാണ് ഞാൻ പറഞ്ഞത്. യുഡിഎഫ് നേതാക്കൾ പിരിവ് നടത്തുകയാണെന്ന് റിയാസ് പറഞ്ഞു. വ്യക്തിഹത്യ നടത്തുന്നത് യഥാർത്ഥത്തിൽ ആരാണ്.

ഇടതുപക്ഷത്തെ തകർക്കുന്നത് മുഹമ്മദ് റിയാസിന്റെ പാർട്ടിയിലെ അപ്രമാദിത്വമാണ്. പാർട്ടിയെ മുഹമ്മദ് റിയാസ് ഹൈജാക്ക് ചെയ്തു. അതിന് വളംവച്ച് കൊടുത്തത് പാർട്ടി സെക്രട്ടറിയാണ്. പിണറായിയും ജനങ്ങളും തമ്മിലാണ് തിരഞ്ഞെടുപ്പ്. ബേപ്പൂരിൽ ബിജെപി വോട്ട് കുറയും. ഇവിടെ ബിജെപി- സിപിഎം ഡീൽ പൊളിഞ്ഞു. കേരളത്തിലെ ബിജെപി നേതൃത്വം പിണറായിക്ക് കഞ്ഞിവച്ചു കൊടുത്തു.കേരളത്തിൽ ന്യൂനപക്ഷ ഏകീകരണമല്ല നടന്നത്. പിണറായിക്ക് എതിരായ ഏകീകരണമാണ് നടന്നത്. മതേതര വിശ്വാസികൾ എല്ലാം യുഡിഎഫിന് വോട്ടുചെയ്തു. അതിൽ ഇടത് വോട്ടുകളുമുണ്ട്'- അൻവർ പറഞ്ഞു. ഈ തിരഞ്ഞെടുപ്പിൽ ഓരോ മണ്ഡലത്തിലും 10000 വോട്ട് പിണറായി വിരുദ്ധവോട്ടുണ്ട്. ശബരിമല തിരഞ്ഞെടുപ്പിലെ വലിയ വിഷയമായി.. വെള്ളാപ്പള്ളി ന്യൂനപക്ഷങ്ങളുടെ കണ്ണ് കുത്തിപ്പൊട്ടിച്ച ആളാണ്.

 

അയാൾക്ക് പൂമാല ഇട്ടുകൊടുത്തത് പിണറായി വിജയൻ ആണ്. എക്സി​റ്റ് പോൾ ഫലം ഞാൻ പറഞ്ഞതിന് സമാനമാണ്.'- അൻവർ കൂട്ടിച്ചേർത്തു.ബേപ്പൂരിൽ വിജയം ഉറപ്പെന്ന് നേരത്തേയും അൻവർ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിനുമുമ്പുതന്നെ അൻവർ മണ്ഡലത്തിൽ പര്യടനം ആരംഭിച്ചിരുന്നു. ശക്തമായ മത്സരമാണ് അൻവർ കാഴ്ചവച്ചതെന്നാണ് റിപ്പോർട്ട്.തൃണമൂല്‍ ബന്ധം ഉപേക്ഷിച്ച് പുതിയ പാര്‍ട്ടിയുമായി പി.വി.അന്‍വര്‍ രംഗത്തെത്തിയിരുന്നു . രാഹുല്‍ ഗാന്ധിയുടെ ആശയങ്ങളോട് യോജിക്കുന്നതാകും പുതിയ പാര്‍ട്ടിയെന്നും പി.വി.അന്‍വര്‍ പറഞ്ഞു. അടുത്ത മാസം 15 ന്  പുതിയ പാർട്ടിയുടെ പേര് തീരുമാനിച്ച് പുതിയ സംഘടന നിലവിൽ വരും. യുഡിഎഫിനൊപ്പം നില്‍ക്കും. നിയമസഭ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ പിന്തുണ ഒരുഘട്ടത്തിലും ലഭിച്ചില്ല.ഒരു ദേശീയ നേതാവിനെ പോലും ഇങ്ങോട്ട് അയച്ചില്ല.

 

സംസ്ഥാന കമ്മിറ്റി ചേർന്ന് ദേശീയ നേതൃത്വവുയുള്ള എല്ലാ ബന്ധവും വിച്ഛേദിച്ചു. സംസ്ഥാനം ഉറ്റുനോക്കുന്ന മത്സരം നടക്കുന്ന മണ്ഡലമാണ് ബേപ്പൂർ.1980ന് ശേഷം സിപിഎം സ്ഥാനാർഥികളാണ് മണ്ഡലത്തിൽ തുടർച്ചയായി ജയിച്ചുവരുന്നത്. 2021 ൽ 28,747 ഭൂരിപക്ഷവുമായാണ് റിയാസ് വിജയിച്ചത്. എന്നാൽ 2024 ലോക്സഭ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ഇവിടെ 19,561 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ആകെ 148 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണുള്ളത്. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഫറോക്ക്, രാമനാട്ടുകര, ചെറുവണ്ണൂർ–നല്ലളം എന്നിവിടങ്ങളിൽ യുഡിഎഫ് കാര്യമായ നേട്ടമുണ്ടാക്കിയെങ്കിലും ബേപ്പൂരിലും കടലുണ്ടിയിലും ഇടത് ആധിപത്യം തന്നെയാണ്.87 മുതൽ തുടർച്ചയായി കോൺഗ്രസ് ജയിച്ചിരുന്ന നിലമ്പൂർ മണ്ഡലം പിടിച്ചെടുത്താണ് 2016ൽ പി.വി.അൻവറിന്റെ കന്നി നിയമസഭാ തിരഞ്ഞെടുപ്പു വിജയം. 2021ൽ വിജയം ആവർത്തിച്ചു. 2011ൽ സ്വതന്ത്രനായി ഏറനാട് മണ്ഡലത്തിൽ മത്സരിച്ച്  എൽഡിഎഫിനെ പിന്തള്ളി രണ്ടാമതെത്തിയിരുന്നു.

 

140 അംഗ നിയമസഭയിൽ 89 സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്നാണ് അൻവർ തന്റെ ഫേസ്ബുക്ക് പോഡ്കാസ്റ്റിലൂടെ പുറത്തുവിട്ട സർവേ റിപ്പോർട്ടിൽ അവകാശപ്പെടുന്നത്. താൻ മത്സരിക്കുന്ന ബേപ്പൂർ മണ്ഡലത്തിൽ വിജയം ഉറപ്പാണെന്നും, മലപ്പുറം, വയനാട് ജില്ലകളിലെ മുഴുവൻ സീറ്റുകളും യുഡിഎഫ് തൂത്തുവാരുമെന്നും അദ്ദേഹം പ്രവചിക്കുന്നു.മേഖലാടിസ്ഥാനത്തിലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ മലബാറിൽ യുഡിഎഫിന് വലിയ മേൽക്കൈ ഉണ്ടാകുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. മലബാറിലെ 60 സീറ്റുകളിൽ 40 എണ്ണവും യുഡിഎഫ് നേടുമെന്ന് പറയുന്ന അൻവർ, മധ്യകേരളത്തിൽ 32ൽ 21 സീറ്റുകളും തെക്കൻ കേരളത്തിൽ 48ൽ 25 സീറ്റുകളും മുന്നണിക്ക് ലഭിക്കുമെന്ന് വ്യക്തമാക്കുന്നു. മലബാറിൽ ശക്തമായ ഭരണവിരുദ്ധ തരംഗം ആഞ്ഞടിക്കുമെന്നും അത് തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെയും അൻവർ കടുത്ത രാഷ്ട്രീയ നിരീക്ഷണങ്ങൾ പങ്കുവെച്ചു. ധർമടത്ത് മുഖ്യമന്ത്രിയുടെ ഭൂരിപക്ഷം പതിനായിരത്തിന് താഴെയാകാൻ സാധ്യതയുണ്ടെന്നും, ഒരുപക്ഷേ അദ്ദേഹം പരാജയപ്പെട്ടാൽ പോലും അതിൽ അത്ഭുതപ്പെടാനില്ലെന്നുമാണ് അൻവറിന്റെ പക്ഷം. ഏതായാലും തന്റെ വിജയം അൻവർ ഉറപ്പിച്ചുകഴിഞ്ഞു.മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രവർത്തനങ്ങളെ കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ കുറവാണെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെ തണൽ അദ്ദേഹത്തിന് വലിയ ബുദ്ധിമുട്ടുണ്ടാക്കി. പിണറായി വിജയന്റെ പിന്തുണയോടെയാണ് മുഹമ്മദ് റിയാസ് ഇത്രയും കാലം മന്ത്രിയായിരുന്നത്.  തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തരംഗം അടിസ്ഥാനപരമായി ന്യൂനപക്ഷ മേഖലകളിലാണ് പ്രകടമായത്. ഹിന്ദുക്കള്‍ ന്യൂനപക്ഷമായ മലപ്പുറം, വയനാട്, എറണാകുളം, കോട്ടയം, ഇടുക്കി എന്നീ അഞ്ചു ജില്ലകളില്‍ യുഡിഎഫിന് സമ്പൂര്‍ണ്ണ ആധിപത്യം ഉണ്ടായി. കൂടാതെ ന്യൂനപക്ഷങ്ങള്‍ക്ക് താരതമ്യേന മേല്‍കോയ്മയുള്ള കോഴിക്കോട്, കാസര്‍കോട്,

 

പത്തനംതിട്ട തുടങ്ങിയ മൂന്നു ജില്ലകളിലും യുഡിഎഫിന് നേട്ടമുണ്ടായി. ഹിന്ദുക്കള്‍ക്ക് കൂടുതല്‍ ഭൂരിപക്ഷമുള്ള കണ്ണൂര്‍, പാലക്കാട്, തൃശ്ശൂര്‍, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ ആറു ജില്ലകളില്‍ ഇടതുപക്ഷവും, ബിജെപിയും നേട്ടമുണ്ടാക്കി.  ബിജെപി കാസര്‍കോട് ജില്ലയിലും സ്വാധീനം ഉണ്ടാക്കിയിട്ടുണ്ട്.ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിന് അനുകൂലമായി മാറിയതിലാണ് മന്ത്രി റിയാസ് ഉൾപ്പെടെയുള്ളവർക്ക് സങ്കടം. ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണം യുഡിഎഫിൽ ഉണ്ടായാൽ  അത് നിർണായകമായ ഭരണ മാറ്റത്തിന് കാരണമാകും. 2011 ൽ ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ ഐക്യ മുന്നണി സർക്കാർ അധികാരത്തിൽ എത്തിയത് ന്യൂനപക്ഷങ്ങളുടെ വോട്ടുകൾ കൊണ്ടാണ്. ഇത് തന്നെയാണ് സുകുമാരൻ നായയും വെള്ളാപ്പള്ളി നടേശനേയും ഭയപ്പെടുന്നത്.  വിദ്യാഭ്യാസം പോലുള്ള പ്രധാന വകുപ്പുകൾ മുസ്ലിം ലീഗിൻറെ കയ്യിലെത്തിയാൽ തങ്ങൾക്ക് കാര്യമായ യാതൊരു സ്വാധീനവും ചെലുത്താൻ കഴിയില്ലെന്ന് സമുദായ നേതാക്കൾ കരുതുന്നു.

 

2011 യുഡിഎഫ് മന്ത്രിസഭയുടെ കാലത്ത് ലീഗിൻറെ വിദ്യാഭ്യാസ മന്ത്രിക്ക് എതിരെ സുകുമാരൻ നായർ  പരസ്യമായ നിലപാടെടുത്തത് വിസ്മരിക്കാൻ കഴിയില്ല. ഇതൊരു പക്ഷേ ഇനിയും ആവർത്തിച്ചുകൂടെന്നില്ല. എന്നാൽ മുഹമ്മദ് റിയാസ്  ഉള്ളതുകൊണ്ട് മുഖ്യമന്ത്രിക്ക് ന്യൂനപക്ഷങ്ങളെ പരസ്യമായി തള്ളാനാവില്ല. മുസ്ലിം വോട്ടർമാർ ഏറെയുള്ള സ്ഥലമാണ് ബേപ്പൂർ. പി വി അൻവർ ആകട്ടെ ബി ജെ പിക്കെതിരെ വാളെടുത്ത വില്ലാളിയാണ്. ഡി. ജി. പി. എം. ആർ അജിത്കുമാറിന്റെ ബി ജെ പി പ്രണയത്തിന് എതിരെയാണ് ഇക്കാലമത്രയും അൻവർ യുദ്ധം നയിച്ചത്. അതാണ് സി പി എമ്മിൽ നിന്നും അൻവർ പുറത്താകാനുള്ള കാരണവും. ഇങ്ങനെയുള്ള അൻവറിന് എങ്ങനെയാണ് ബേപ്പൂരുകാർ വോട്ടുചെയ്യാതിരിക്കുക? പ്രത്യേകിച്ച് ലീഗിന്റെ പിന്തുണയുള്ളപ്പോൾ. ലീഗിന്റെ തുറന്ന പിന്തുണ അൻവറിന് ഉണ്ടായിരുന്നു. ബേപ്പൂർ അൻവറിന് നൽകുമ്പോൾ അദ്ദേഹത്തെ അവിടെ ജയിപ്പിക്കാനുള്ള ഫോർമുലയും ലീഗ് തയ്യാറാക്കിയിരുന്നു. ലീഗ് രൂപം കൊടുത്ത പി ആർ. തന്ത്രങ്ങളാണ് ബേപ്പൂരിൽ അൻവർ പയറ്റിയത്.  

 മുഹമ്മദ് റിയാസിനെയും പിണറായിയെയും ബി ജെ പിയുടെ പ്രതിനിധികളായാണ് അൻവർ ബേപ്പൂരിൽ വിശേഷിപ്പിച്ചത്.ഡി ജി പി അജിത് കുമാറിനെ മുൻ നിർത്തിയാണ് ഇത്തരം പ്രചരണങ്ങൾ നടത്തിയത്. ഇത് ബേപ്പൂരിലെ മുസ്ലിം വോട്ടുകളെ സ്വാധീനിച്ചതായി പറയാം. ഇതിനിടയിലാണ് സിപിതമ്മിൽ തന്നെയുള്ള  റിയാസിന്റെ ശത്രുക്കൾ വെളിച്ചപ്പാടായി മാറിയത്. അൻവർ ബേപ്പൂരിൽ എത്തുന്നതിന് മുമ്പ് തന്നെ അൻവറിനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡുകൾ പ്രചരിച്ചിരുന്നു. ബേപ്പൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തും പാര്‍ക്കിനോട് ചേര്‍ന്നും ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. പി വി അന്‍വറിന് ബേപ്പൂരിന്റെ മണ്ണിലേക്ക് സ്വാഗതം എന്നാണ് ബോര്‍ഡുകളില്‍ എഴുതിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പി എ മുഹമ്മദ് റിയാസിനും എതിരെ പി വി അന്‍വര്‍ തുടര്‍ച്ചയായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. കോഴിക്കോട് കേന്ദ്രീകരിച്ച് മിനി ക്യാബിനറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതിന് നേതൃത്വം നല്‍കുന്നത് മുഹമ്മദ് റിയാസ് ആണ് എന്നുമായിരുന്നു അന്‍വറിന്റെ പരാമര്‍ശം.

 

റിയാസിനെതിരെ മത്സരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.എന്നാൽ പിണറായി ഇക്കാര്യംവിശ്വസിച്ചില്ല.ഒടുവിൽ അൻവർ മത്സരത്തിന് എത്തിയതോടെ കളിയുടെ ഗൗരവം പിണറായിക്ക് മനസിലായി. അതാണ് തോറ്റാൽ താൻ കമ്മലിട്ട് നടക്കുമെന്ന് അൻവർ പ്രഖ്യാപിച്ചത്. റിയാസ് തോൽക്കുമ്പോൾ അങ്ങകലെ നിന്നും സ്പീക്കർ എ. എൻ, ഷംസീറിന്റെ പൊട്ടിച്ചിരി നമുക്ക് കേൾക്കാനാവും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (19 minutes ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (38 minutes ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (10 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (10 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (10 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (10 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (11 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (11 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (11 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (11 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (11 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (11 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (11 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (12 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (12 hours ago)

Malayali Vartha Recommends