Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംശയം കൊലപാതകത്തിലേക്ക്; ജോലിക്ക് പോകാൻ ഒരുങ്ങുന്നതിനിടെ ആനക്കല്ലിൽ മുപ്പതുകാരിയെ ഭർത്താവ് ശ്വാസംമുട്ടിച്ചു കൊന്നു...


വരും മണിക്കൂറുകളിൽ ശക്തമായ മഴ; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്: 7 ജില്ലകളിൽ യെല്ലോ അലർട്ട്: തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലേർട്ട്


അവളെ ഞാൻ തീർത്തു!" കുഞ്ഞിനെ ഉമ്മയെ ഏൽപ്പിച്ച് മുഹമ്മദ് മുങ്ങി; പൊന്നാനിയെ നടുക്കിയ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ...


വിജയിയുടെ തമിഴ് വെട്രി കഴകം കൂടി കളത്തിലിറങ്ങിയതോടെ തിരഞ്ഞെടുപ്പ് ചിത്രം മാറുമോ..? എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്..മെയ് നാലു വരെ കാത്തിരുന്നേ മതിയാവു..


വിജയിയുടെ തമിഴ് വെട്രി കഴകം കൂടി കളത്തിലിറങ്ങിയതോടെ തിരഞ്ഞെടുപ്പ് ചിത്രം മാറുമോ..? എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്..മെയ് നാലു വരെ കാത്തിരുന്നേ മതിയാവു..

അമേരിക്കയിൽ ഇട്ടുമൂടാൻ പൂത്ത പണം..!കന്യാകുമാരിയിൽ എത്തി മൂന്നാം പക്കം കടലിൽ ശവം പൊങ്ങി..സഹോദരിമാർക്ക്...

30 APRIL 2026 05:00 PM IST
മലയാളി വാര്‍ത്ത

കുറച്ചുദിവസങ്ങളായി കേരളവും തമിഴ്‌നാടും ഒരുപോലെ ഉറ്റുനോക്കിയിരുന്ന ആ തിരച്ചിൽ ഒടുവിൽ കണ്ണീരോർമ്മയായി അവസാനിച്ചു. കന്യാകുമാരിയിൽ സന്ദർശനത്തിനെത്തി കാണാതായ കോട്ടയം സ്വദേശികളായ സഹോദരിമാരെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ കോട്ടയം കിടങ്ങൂർ കുരിക്കാട്ടിൽ സ്വദേശികളായ ആൻ ഫിലിപ്പ് (35), ഇളയ സഹോദരി മീര ഫിലിപ്പ് (32) എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്. കന്യാകുമാരി വാവതുറൈ ചൂണ്ടവളവ് കടൽ മേഖലയിൽ ഇന്ന് പുലർച്ചെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹങ്ങൾ ആദ്യം കണ്ടത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.


അമേരിക്കയിൽ നിന്നു ഏതാനും ദിവസങ്ങൾക്ക് മുൻപാണ് സഹോദരിമാർ നാട്ടിലെത്തിയത്. വിനോദസഞ്ചാരത്തിന്റെ ഭാഗമായാണ് ഇരുവരും തമിഴ്‌നാട്ടിലേക്ക് യാത്ര തിരിച്ചത്. മധുര, രമേശ്വരം തുടങ്ങിയ പുണ്യസ്ഥലങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദർശിച്ച ശേഷം ഏപ്രിൽ 26-ാം തീയതി വൈകുന്നേരമാണ് ഇവർ കന്യാകുമാരിയിൽ എത്തിയത്. അവിടെ ഒരു സ്വകാര്യ ഹോട്ടലിൽ മുറിയെടുക്കുകയും ചെയ്തു. എന്നാൽ അന്ന് ഹോട്ടലിൽ നിന്ന് പുറത്തുപോയ ഇവർ പിന്നീട് തിരികെ എത്തിയില്ല. രണ്ടുദിവസം പിന്നിട്ടിട്ടും താമസിച്ചിരുന്ന മുറിയിലേക്ക് ഇവർ മടങ്ങിയെത്താതിരുന്നതോടെ ഹോട്ടൽ അധികൃതർക്ക് സംശയം തോന്നി.

 

ഹോട്ടൽ രജിസ്റ്ററിൽ നൽകിയിരുന്ന ഫോൺ നമ്പറിൽ അധികൃതർ ബന്ധപ്പെട്ടപ്പോൾ യുവതികളുടെ അമ്മ മേരിയാണ് ഫോൺ എടുത്തത്. മക്കൾ തിരിച്ചെത്തിയില്ലെന്ന വിവരം അറിഞ്ഞതോടെ കുടുംബം വലിയ പരിഭ്രാന്തിയിലായി. തുടർന്ന് യുവതികളുടെ പിതാവ് ഫിലിപ്പിന്റെ സഹോദരനും മറ്റ് ബന്ധുക്കളും ഉടൻതന്നെ കന്യാകുമാരിയിലേക്ക് തിരിച്ചു. കന്യാകുമാരി പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചും അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ഇന്ന് രാവിലെ നാടിനെ നടുക്കിയ ആ വാർത്ത എത്തിയത്.

ഇന്ന് പുലർച്ചെ വാവതുറൈ ഭാഗത്ത് കടലിൽ മത്സ്യബന്ധനത്തിന് പോയി തിരിച്ചുവന്ന മത്സ്യത്തൊഴിലാളികളാണ് കടൽത്തീരത്തിനടുത്ത് രണ്ട് മൃതദേഹങ്ങൾ പൊങ്ങിക്കിടക്കുന്നത് കണ്ടത്. വിവരം അറിഞ്ഞയുടൻ കന്യാകുമാരി പോലീസും കോസ്റ്റൽ പോലീസും സ്ഥലത്തെത്തി. മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ മൃതദേഹങ്ങൾ കരയ്ക്കെത്തിച്ചു. ബന്ധുക്കൾ സ്ഥലത്തെത്തി മൃതദേഹങ്ങൾ ആൻ ഫിലിപ്പിന്റെയും മീര ഫിലിപ്പിന്റെയുമാണെന്ന് തിരിച്ചറിഞ്ഞു. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി നാഗർകോവിൽ ആശാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.


യുവതികളുടെ മരണത്തിൽ ദുരൂഹതയുണ്ടോ എന്ന കാര്യം പോലീസ് ഗൗരവമായി പരിശോധിക്കുന്നുണ്ട്. കടലിൽ ഇറങ്ങിയപ്പോൾ തിരമാലയിൽപ്പെട്ട് അപകടം സംഭവിച്ചതാണോ അതോ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്നത് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.

അമേരിക്കയിൽ നല്ല നിലയിൽ ജോലി ചെയ്തിരുന്ന ഇവർ എന്തിനാണ് കന്യാകുമാരിയിൽ എത്തിയതെന്നും അവിടെ വെച്ച് അവർക്ക് എന്ത് സംഭവിച്ചുവെന്നും അറിയാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. സന്തോഷത്തോടെ വിനോദയാത്രയ്ക്ക് പോയ സഹോദരിമാർ ചേതനയറ്റ ശരീരമായി മടങ്ങിവരുന്നത് കണ്ടുനിൽക്കാൻ ബന്ധുക്കൾക്കും നാട്ടുകാർക്കും സാധിച്ചില്ല. കിടങ്ങൂർ ഗ്രാമം ഈ വലിയ ദുരന്തത്തിന്റെ ആഘാതത്തിലാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയും മക്കളും അടങ്ങുന്ന ഒരു കൊച്ചു ലോകം; ആ സ്വകാര്യതയിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരതിഥി വന്നു; ഞങ്ങളുടെ കുടുംബം ശിഥിലമാക്കാൻ കെൽപ്പുള്ള ഒരതിഥി; ദൃശ്യം -3 യുടെ ടീസറിലെ പ്രസയ്‌ത ഭാഗങ്ങൾ!!!  (9 minutes ago)

കൊച്ചിയിലെ ഹോട്ടല്‍മുറിയില്‍ അവശ നിലയില്‍ ഒന്നര വയസുകാരന്‍  (16 minutes ago)

പൊന്നാനി ബീച്ചില്‍ യുവതി മരിച്ച സംഭവം കൊലപാതകം; ഭര്‍ത്താവ് കഴുത്തില്‍ ഷോള്‍ കൊണ്ട് മുറുക്കി കൊലപ്പെടുത്തിയതെന്ന് പൊലീസ്  (29 minutes ago)

അമേരിക്കയിൽ ഇട്ടുമൂടാൻ പൂത്ത പണം..!കന്യാകുമാരിയിൽ എത്തി മൂന്നാം പക്കം കടലിൽ ശവം പൊങ്ങി..സഹോദരിമാർക്ക്...  (1 hour ago)

സംശയം കൊലപാതകത്തിലേക്ക്; ജോലിക്ക് പോകാൻ ഒരുങ്ങുന്നതിനിടെ ആനക്കല്ലിൽ മുപ്പതുകാരിയെ ഭർത്താവ് ശ്വാസംമുട്ടിച്ചു കൊന്നു...  (1 hour ago)

നീറ്റ്, ജെഇഇ – 2027 റിപ്പീറ്റർ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ച് സൈലം  (1 hour ago)

MAY 1നാളെ മുതൽ രാജ്യത്ത് ഈ 5 മാറ്റങ്ങൾ...! വീട്ടമ്മമാരുടെ ശ്രദ്ധയ്ക്ക് അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി  (1 hour ago)

വരും മണിക്കൂറുകളിൽ ശക്തമായ മഴ; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്: 7 ജില്ലകളിൽ യെല്ലോ അലർട്ട്: തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലേർട്ട്  (1 hour ago)

കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പ് ; അപേക്ഷകള്‍ ക്ഷണിച്ചു  (2 hours ago)

പിണറായിയുടെ നെഞ്ചത്ത് റീത്ത് വച്ച് അശോക് സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ മുഖ്യന്റെ അന്നനാളത്തിൽ തിരുകി  (2 hours ago)

അയ്യോ.. അമ്മാ.. നിലവിളിച്ച് ആ മൂന്ന് പെൺ കുട്ടികൾ കുടുംബശ്രീ ടൂർ..അന്ത്യയാത്ര..! ആ 2 മരണം നടന്നത് ഇങ്ങനെ  (2 hours ago)

KSRTC-യുടെ നിക്കർ കീറി കോടതി..19 ക്കാരന് 1.50 കോടി നഷ്ടപരിഹാരം കൊടുക്കണം..! 3 വർഷം മുൻപ്  (3 hours ago)

വീടിനകത്ത്‌ വീണ് തലയ്ക്ക് പരിക്കേറ്റ്‌ ഒമാനിൽ ചികിത്സയിലായിരുന്ന മലയാളി അന്തരിച്ചു  (4 hours ago)

കേരളത്തിൻറെ വൈദ്യുത സാഹചര്യം ദുർഘടമായ സാഹചര്യത്തിൽ സർക്കാർ ഈ വൈദ്യുത പദ്ധതി തിരിച്ചെടുക്കാൻ ഉത്തരവ് നൽകിയില്ല; ഇതുവരെ ബോർഡ് ഇതിൻറെ നിയന്ത്രണം ഏറ്റെടുത്തില്ല; പച്ചയായ പകല്‍ക്കൊള്ളയാണ് നടക്കുന്നതെന്ന് ക  (4 hours ago)

തമിഴ്നാട് ഭരണം തൂക്കുമോ വിജയ്?  (4 hours ago)

Malayali Vartha Recommends