Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...


തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...


അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും.. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ..മുദ്രാവാക്യം വിളിച്ച് നടന്നു പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്..

മലയാളത്തിൽ ആദ്യമായി എ.ഐ. സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രം; 'മണികണ്ഠൻ: ദി ലാസ്റ്റ് അവതാർ'

01 MAY 2026 06:38 PM IST
മലയാളി വാര്‍ത്ത

കൃത്രിമബുദ്ധിയിൽ അണിയിച്ചൊരുക്കുന്ന 'മണികണ്ഠൻ: ദി ലാസ്റ്റ് അവതാർ' എന്ന എ.ഐ സിനിമയെ പാപ്പരാസി എന്റർടൈൻമെന്റ് കമ്പനി അഭിമാനത്തോടെ പ്രഖ്യാപിക്കുന്നു. പൗരാണിക വിശ്വാസങ്ങളെ ആധുനിക യുഗവുമായി ലയിപ്പിച്ച ഒരു മിത്തോളജിക്കൽ ആക്ഷൻ ത്രില്ലർ ഡ്രാമയാണ് മണികണ്ഠൻ: ദി ലാസ്റ്റ് അവതാർ.

സ്വന്തം ജീവിതനഷ്ടങ്ങൾക്കിടയിലും, വിശ്വാസവും കടമയും മുറുകെ പിടിച്ച് ധർമ്മത്തിനും പ്രതികാരത്തിനും ഇടയിലുള്ള നേർത്ത രേഖയിലൂടെ സഞ്ചരിക്കുന്ന ഒരു യുവാവിന്റെ ജീവിതം പൗരാണിക ബിംബങ്ങളുടെ മേമ്പൊടിയോടെ ആധുനികകാലഘട്ടത്തിൽ ദൃശ്യവൽക്കരിക്കുന്നതാണ് ഈ സിനിമ.

ഒരു പ്രകൃതിദുരന്തത്താൽ സൃഷ്ടിക്കപ്പെട്ട ഒരു അനാഥൻ, തന്റെ ഗുരുകുല വിദ്യാഭ്യാസത്തിലൂടെയും, ഭഗവാൻ അയ്യപ്പന്റെ ആത്മീയ പ്രഭാവലയത്തിനാലും ഒരു തികഞ്ഞ യോദ്ധാവും, കർമ്മ നീതിയുടെ നിശബ്ദ ഉപകരണവുമായി മാറുന്ന പരിണാമങ്ങൾ ഹിമാലയത്തിന്റെ പശ്ചാത്തലത്തിലൂടെ ഈ സിനിമയിൽ ദൃശ്യവൽക്കരിക്കുന്നു.

5000 വർഷത്തോളം പഴക്കമുള്ള നമ്മുടെ ഇന്ത്യൻ പുരാണങ്ങളെയും ദാർശനിക ആഴത്തെയും അതിൽ വേരൂന്നിയ സത്യത്തെയും സംയോജിപ്പിക്കുന്ന മനോഹരമായ ഒരു സിനിമാറ്റിക് അനുഭവമാണ് മണികണ്ഠൻ: ദി ലാസ്റ്റ് അവതാർ. ‘സാങ്കേതിക വിദ്യയുടെ പുതിയ യുഗത്തിൽ മാനവികത പരിണമിക്കുകയാണോ... അതോ മാറ്റിയെഴുതപ്പെടുകയാണോ? ആധുനിക ലോകത്ത് സ്ത്രീകൾ സുരക്ഷിതരാണോ ? ‘ എന്നീ ചോദ്യങ്ങൾ ഈ സിനിമ ഉയർത്തിക്കൊണ്ട് വരുന്നു.

സ്ക്രിപ്റ്റിംഗ്, വിഷ്വൽ ഡിസൈൻ മുതൽ പോസ്റ്റ്-പ്രൊഡക്ഷൻ വരെയുള്ള ചലച്ചിത്രനിർമ്മാണ പ്രക്രിയയിലുടനീളം കൃത്രിമബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) പ്രായോഗിക ഉപയോഗമാണ് ഈ പ്രോജക്ടിനെ വ്യത്യസ്തമാക്കുന്നത്. സ്ക്രിപ്റ്റിംഗ്, വിഷ്വൽ ഡിസൈൻ എന്നിവയുൾപ്പെടെ, സാങ്കേതികവിദ്യയുടെയും കഥപറച്ചിലിന്റെയും മനോഹരമായ സംയോജനം നൂതനമായ ദൃശ്യാവിഷ്‌കാരം ഈ സിനിമ നമുക്ക് നൽകുന്നു.

 

പപ്പരാസി എന്റർടൈൻമെന്റ് കമ്പനി പറയുന്നു:“ഇത് വെറുമൊരു സിനിമയല്ല - ലോകസിനിമയുടെ ഭാവിയിലേക്കുള്ള ഒരു നേർക്കാഴ്ചയാണിത്. പരിധികളില്ലാത്ത ദൃശ്യാവിഷ്കാരത്തിന്റെ അനന്തമായ സാദ്യതകൾ എ.ഐ. നമുക്ക് മുന്നിൽ തുറന്നു വെയ്ക്കുന്നു."

ചിത്രം നിലവിൽ പോസ്റ്റ് - പ്രൊഡക്ഷന്റെ അവസാന ഘട്ടത്തിലാണ്. മണികണ്ഠൻ: ദി ലാസ്റ്റ് അവതാറിന്റെ ഫസ്റ്റ് ലുക്ക് 2026 മെയ് 3 ന് എറണാകുളം, വെണ്ണല തൈക്കാട്ട് ശ്രീ മഹാദേവ ക്ഷേത്രത്തിൽ വൈകുന്നേരം 4.30 നും 7.30 നും പുറത്തിറക്കുന്നതാണ്. ചലച്ചിത്ര - രാഷ്ട്രീയ ലോകത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുന്നതാണ്.

പാപ്പരാസി എന്റർടൈൻമെന്റ് കമ്പനിയും, വി ക്രിയേറ്റ് എന്റർടൈൻമെന്റ് കമ്പനിയും, ഗുഡ്‌ഫെല്ലസ് ഫിലിംസും , ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ഒരു പുതിയ സിനിമാറ്റിക് അനുഭവത്തിന്റെ ഉദയത്തിന് സാക്ഷ്യം വഹിക്കാൻ സാദരം ക്ഷണിക്കുന്നു.

 

“യുക്തിയാൽ നയിക്കപ്പെടുന്ന ഒരു ലോകത്ത്... ഒരു മനുഷ്യൻ കണക്കുകൂട്ടലുകൾക്കും അതീതമായി നിലകൊള്ളുന്നു. മണികണ്ഠൻ ദി ലാസ്റ്റ്അവതാർ — ഫസ്റ്റ് ലുക്ക് ഉടൻ പുറത്തിറങ്ങുന്നു.” ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ 2026 മെയ് 29-ന് അഞ്ച് ഭാഷകളിലായി, 'മണികണ്ഠൻ: ദി ലാസ്റ്റ് അവതാർ' റിലീസ് ചെയ്യുന്നതാണ്. പി ആർ - വാഴൂർ ജോസ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരിങ്കൊടിയെ തങ്ങള്‍ പേടിക്കുന്നില്ലെന്ന് മന്ത്രി കെ. മുരളീധരന്‍  (29 minutes ago)

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു  (37 minutes ago)

മന്ത്രി ഒജെ ജെനീഷിനെതിരെ കാസർകോട് തൃക്കരിപ്പൂരിലും ഡിവൈഎഫ്ഐ പ്രതിഷേധം. തൃക്കരിപ്പൂരിലെ  (41 minutes ago)

വിനോദ യാത്രക്കെത്തിയ റായ്ഗഢ് ബീച്ചില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (57 minutes ago)

"താൻ വന്നില്ലെങ്കിൽ റിപ്പോർട്ടറിൽ വന്ന് തൂക്കും.. പിന്നാലെ വാലും ചുരുട്ടി ആന്റോ എത്തി..! 10 മണിക്കൂർ ചോദ്യം ചെയ്യൽ"  (57 minutes ago)

എന്‍റെ കുടുംബത്തിന് എന്തുപ്രശ്നം വന്നാലും CPMന്‍റെ സഹായം ചോദിക്കില്ല: പിണറായിയുടെ മുഖത്തടിച്ച് വിനോദിനിയുടെ മറുപടി  (1 hour ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ സിജെപി പ്രക്ഷോഭം  (1 hour ago)

പ്രവാസികളുടെ ജീവനവച്ച് കളി..!2 മണിക്കൂറിൽ വിമാനത്തിൽ ദുബായിൽ സംഭവിച്ചത് നാളെ മുതൽ ഈ മാറ്റം  (1 hour ago)

കൂറ്റന്‍ തിമിംഗലം ഇടിച്ചതിനെ തുടര്‍ന്ന് 52 അടി നീളമുള്ള യാച്ച് മുങ്ങി  (1 hour ago)

യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ മദ്യക്കുപ്പിയും ലഹരിയും എത്തിയത് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി  (2 hours ago)

ശബരിമലയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ ക്ലീന്‍ കേരള കമ്പനിയുമായി ധാരണയായി  (3 hours ago)

മന്ത്രി ഒ ജെ ജനീഷിനെതിരായ ആക്രമണം സിപിഐ എം നേതൃത്വത്തിന്റെ അറിവോടെ എന്ന് മുഖ്യമന്ത്രി  (3 hours ago)

പോത്തുംപ്പാറയില്‍ ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!  (4 hours ago)

യുവകലാസാഹിതി യുകെ സാഹിത്യ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷകന്‍ ജോണ്‍ ബ്രിട്ടാസ്  (4 hours ago)

Malayali Vartha Recommends