ശിവപ്രസാദിന്റെയും ഉണ്ണിമായയുടെയും പ്രണയവിവാഹമായിരുന്നു; ശിവപ്രസാദ് ഇടയ്ക്കിടെ മൊബൈൽ പരിശോധിക്കും; കുറച്ചുനാൾമുമ്പ് ഉണ്ണിമായയുടെ മൊബൈൽ വാങ്ങിവെച്ചു; പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവമാണ്; ഇത്രയും ക്രൂരനെന്ന് കരുതിയില്ല; മരണത്തിനു ദിവസങ്ങൾക്ക് മുന്നേ ആ വീട്ടിൽ സംഭവിച്ചത് ; നടുക്കുന്ന വെളിപ്പെടുത്തൽ

യുവതിയെ കിടപ്പുമുറിയിൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പിതാവിന്റെ പ്രതികരണം പുറത്ത് . ആനക്കല്ല് തൃത്താമരശ്ശേരി ക്ഷേത്രത്തിനുസമീപം കുന്നത്ത് വളപ്പിൽ ശിവപ്രസാദിന്റെ ഭാര്യ ഉണ്ണിമായ(30)യാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെ എട്ടരയോടെ വീടിനു മുകളിലത്തെ മുറിയിൽ ശിവപ്രസാദിന്റെ അമ്മ മൃതദേഹം കണ്ടെത്തി. വെങ്ങിണിശ്ശേരി ശങ്കരമംഗലം ക്ഷേത്രം റോഡിൽ തോട്ടയത്ത് ജയന്റെയും ഗീതയുടെയും മകളാണ് ഉണ്ണിമായ.
ശിവപ്രസാദിന്റെയും ഉണ്ണിമായയുടെയും പ്രണയവിവാഹമായിരുന്നുവെന്നും കുറച്ചുനാളായി ശിവപ്രസാദിന് സംശയരോഗം ആയിരുന്നുവെന്നും പിതാവ് പറഞ്ഞു . പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവമാണ്. വിഷുവിന് ഇരുവരും വീട്ടിൽ വന്നിരുന്നു. ഇത്രയും ക്രൂരമായ ചിന്ത മനസ്സിലുണ്ടായിരുന്നുവെന്ന് ഒരിക്കലും ചിന്തിച്ചില്ല എന്നാണ് ഉണ്ണിമായയുടെ അച്ഛൻ ജയൻ വേദനയോടെ പറയുന്നത്.
ശിവപ്രസാദ് ഇടയ്ക്കിടെ മൊബൈൽ പരിശോധിക്കും. കുറച്ചുനാൾമുമ്പ് ശിവപ്രസാദ് ഉണ്ണിമായയുടെ മൊബൈൽ വാങ്ങിവെച്ചിരുന്നു. അതിനാൽ അമ്മയുടെ മൊബൈലാണ് ഉപയോഗിച്ചിരുന്നത്.
മുറിയിൽ ശിവപ്രസാദിന്റെ അമ്മയാണ് ഉണ്ണിമായയെ ചലനമറ്റ നിലയിൽ കണ്ടെത്തിയത്. നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സമീപപ്രദേശത്തു നിന്നു തന്നെ ശിവപ്രസാദിനെ കസ്റ്റഡിയിലെടുത്തു.
വഴക്കിനിടെ തോർത്തുമുണ്ട് കഴുത്തിൽ മുറുക്കി ഭാര്യയെ കൊന്നതായി ശിവപ്രസാദ് മൊഴി നൽകിയെന്ന് പൊലീസ് പറഞ്ഞു. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. ഭാര്യയെ സംശയിക്കുന്ന സ്വഭാവം ഇയാൾക്കുള്ളതായി പറയുന്നു. തൃശ്ശൂർ ശക്തൻ സ്റ്റാൻഡ് മാർക്കറ്റിലെ തൊഴിലാളിയാണ് ശിവപ്രസാദ്. നെടുപുഴ പോലീസ് ആണ് അന്വേഷണം നടത്തുന്നത് . ഇവർക്ക് മൂന്നര വയസ്സുള്ള മകളുണ്ട്.കുറച്ചു നാളായി ശിവപ്രസാദും ഉണ്ണിമായയും തമ്മിൽ വഴക്കുണ്ടാകുക പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.
https://www.facebook.com/Malayalivartha























