85 കോടി രൂപ കണ്ടുകെട്ടി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്; വർക്ക് ഫ്രം ഹോമിന്റെ പേരിൽ നടന്ന തട്ടിപ്പിലാണ് ഇത്രയും തുക കണ്ടത്തിയത്; അറസ്റ്റിലായ പ്രതികളിൽ 6 പേർ വിദേശ പൗരന്മാർ ആണ്; കമ്പനികൾക്ക് ചൈനീസ് ബന്ധമുണ്ടെന്ന് ഇഡി

എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നിർണായകമായ നീക്കത്തിൽ 85 കോടി രൂപ കണ്ടുകെട്ടി . വർക്ക് ഫ്രം ഹോമിന്റെ പേരിൽ നടന്ന തട്ടിപ്പിലാണ് ഇത്രയും തുക കണ്ടത്തിയത്.വർക്ക് ഫ്രം ഹോ0 തട്ടിപ്പ് കേസിൽ 5 . 85 കോടി രൂപ കണ്ടുകെട്ടുകയായിരുന്നു എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് . ബെംഗുളൂരൂ അടക്കം പന്ത്രണ്ട് ഇടങ്ങളിൽ പരിശോധന നടത്തിയിരുന്നു.
അപ്പോൾ ആണ് ഇത്രയധികം പണം ഇ ഡി കണ്ടെത്തിയത്. 92 പേർക്കെതിരെ ഇഡി കേസെടുത്തിട്ടുണ്ട്. അറസ്റ്റിലായ പ്രതികളിൽ 6 പേർ വിദേശ പൗരന്മാർ ആണ്. തട്ടിപ്പ് കമ്പനികൾക്ക് ചൈനീസ് ബന്ധമുണ്ടെന്നും ഇഡി കണ്ടെത്തി. വർക്ക് ഫ്രം ഹോം രീതിയിൽ പാർട്ട് ടൈം ജോലി വാഗ്ദാനം നൽകിയാണ് പണം തട്ടുന്നത്.
ഈ സംഘങ്ങൾക്കെതിരെ ഇഡി അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. കീപ്പ് ഷെയർ എന്ന ആപ്പ് വഴിയാണ് തട്ടിപ്പ് നടത്തിയിരുന്നതെന്നും ഇ ഡി കണ്ടെത്തിയിരിക്കുകയാണ്. ഇ ഡി അവരുടെ അന്വേഷണം പല വിഷയങ്ങളിൽ വ്യാപിച്ചിപ്പിച്ചിട്ടുണ്ട്.
പോപ്പുലർ ഫ്രണ്ടിനെതിരെ കൂടുതൽ കണ്ടെത്തൽ ഇഡി നടത്തിയിരിക്കുകയാണ് . ഹാത്രസിൽ വർഗീയ കലാപത്തിന് പോപ്പുലർ ഫ്രണ്ട് ശ്രമം നടത്തുകയുണ്ടായി . മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പനടക്കം നാല് പേർ ഇതിനായി നിയോഗിക്കപ്പെട്ടുവെന്നും ഇ ഡി പറഞ്ഞിരിക്കുകയാണ്.
ഇഡിയുടെ പുതിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ 1.36 കോടി രൂപയുടെ വിദേശ സഹായം ഇതിനായി കിട്ടിയെന്നും ഇ ഡി വ്യക്തമാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























