നാടൊരുങ്ങി... ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ ഇരുപത്തിയെട്ടാം ഓണാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന കാളകെട്ടുത്സവത്തിന് നാടെല്ലാം ആഘോഷത്തില്‍... ഓച്ചിറ കാളകെട്ടുത്സവം നടക്കുന്നതിനാല്‍ വൈദ്യുതി മുടങ്ങും....കെട്ടുത്സവത്തിന് വഴിയൊരുക്കാന്‍ വൈദ്യുതി ലൈനുകള്‍ ഉയര്‍ത്തുന്നതിനാല്‍ വൈദ്യുതി വിതരണത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തി

ഓച്ചിറ കാളകെട്ടുത്സവം നടക്കുന്നതിനാല്‍ വൈദ്യുതി മുടങ്ങും....കെട്ടുത്സവത്തിന് വഴിയൊരുക്കാന്‍ വൈദ്യുതി ലൈനുകള്‍ ഉയര്‍ത്തുന്നതിനാല്‍ വൈദ്യുതി വിതരണത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തി.
ഇന്ന് രാവിലെ മുതല്‍ കൃഷ്ണപുരം, വള്ളികുന്നം വൈദ്യുതി സെക്ഷന്‍ പരിധിയില്‍ വൈദ്യുതി മുടങ്ങും. കായംകുളം ഈസ്റ്റ് സെക്ഷന്‍ ഓഫിസ് പരിധിയില്‍ ബോയ്‌സ് എച്ച്.എസ്, പുതിയിടം, ആനക്കുന്നേല്‍, ഒറ്റത്തെങ്ങില്‍, എസ്.വി മാള്‍, മുട്ടേത്ത്, മുട്ടേത്ത് സൗത്ത്, കൊട്ടുവള്ളില്‍, സൗത്ത് മങ്കുഴി, കളത്തട്ട്, ചക്കിട്ടയില്‍ എന്നിവിടങ്ങളിലും പകല്‍ വൈദ്യുതി മുടങ്ങും.
രണ്ട ക്രെയിനുകള്‍ തള്ളിയും വലിച്ചും നീക്കുന്ന പടുകൂറ്റന്‍കാളകള്‍ വരെ അണിനിരക്കുന്ന ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ ഇരുപത്തിയെട്ടാം ഓണാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന കാളകെട്ടുത്സവത്തിന് നാടൊരുങ്ങി. ഓണാട്ടുകരയില്‍ കരക്കാര്‍ നിര്‍മിച്ച കൂറ്റന്‍ കെട്ടുകാളകളെ അലങ്കാരങ്ങളോടെ വാദ്യമേളങ്ങളുടെയും നാടന്‍ കലാരൂപങ്ങളുടെയും അകമ്പടിയോടെ പരബ്രഹ്മ സന്നിധിയിലെത്തിക്കും.
മത്സര സ്വഭാവത്തോടെയാണ് ഇപ്പോള്‍ കരക്കാര്‍ കെട്ടുകാളകളെ നിര്‍മ്മിക്കുന്നതും എഴുന്നള്ളിക്കുന്നതും. ഇതിന്റെ ഭാഗമായി ഉയരവും വണ്ണവും കൂട്ടി പടുകൂറ്റന്‍ കാളകളെ രംഗത്തെത്തിക്കുകയും ചെയ്യുന്നുണ്ട്.
കോവിഡ് ഭീഷണികാരണം കഴിഞ്ഞ രണ്ടു വര്‍ഷം കെട്ടുകാഴ്ച ആചാരം മാത്രമായിട്ടായിരുന്നു നടത്തിയത്.
ഇന്ന് പുലര്‍ച്ചെ മുതല്‍ വിശ്വ പ്രജാപതി കാലഭൈരവന്‍, ഓണാട്ടുകതിരവന്‍, കിണറുമുക്ക് കൊമ്പന്‍, ശക്തികുളങ്ങര കൊമ്പന്‍, ആദിത്യ കാളകെട്ടു സമിതി, മേമന ദക്ഷിണേശ്വരന്‍, ത്രിലോകനാഥന്‍, മേമന യുവജനദേശസമിതി, ബ്രഹ്മ തേജോമുഖന്‍, പായിക്കുഴി ഇടംപിരി വലംപിരി, വാരനാട് കൊമ്പന്‍, പായിക്കുഴി വജ്രതേജോമുഖന്‍, വരവിള കൈലാസം കാളകെട്ടു സമിതിയുടെ ഉള്‍പ്പെടെയുള്ള കെട്ടുകാളകള്‍ പരബ്രഹ്മ ഭൂമിയിലേക്ക് എത്തി. . 6ന് മുന്‍പ് എല്ലാ കെട്ടുകാളകളെയും അണിനിരത്തണമെന്ന് ജില്ലാ ഭരണകൂടവും പൊലീസും നിര്‍ദേശം നല്‍കിയിട്ടുണ്ടായിരുന്നു.
കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, മാവേലിക്കര താലൂക്കിലെ 52 കരകളില്‍ നിന്നു ഇരുന്നൂറോളം ചെറുതും വലുതുമായ കെട്ടുകാളകളെ കരക്കാര്‍ അണിനിരത്തും. ആ കാഴ്ച കാണേണ്ടതു തന്നെ. നാടെല്ലാം ഉത്സവലഹരിയിലാണ്.
" f
https://www.facebook.com/Malayalivartha


























