Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

മൂന്നാം ഊഴത്തിന് മോദി... വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് വളരെ നേരത്തെ ഒരുക്കങ്ങളുമായി ബിജെപി; ബിജെപി തോറ്റ മണ്ഡലങ്ങളിലേക്ക് മോദിയെത്തുന്നു; വമ്പന്‍ മാസ്റ്റര്‍ പ്ലാനുമായി ബിജെപി; ബിജെപി സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് തുടക്കം

10 OCTOBER 2022 10:21 AM IST
മലയാളി വാര്‍ത്ത

രാഹുല്‍ ഗാന്ധിയുടെ പദയാത്ര കേരളത്തില്‍ ഇഴഞ്ഞ് നീങ്ങിയപ്പോള്‍ രണ്ടാഴ്ച കൊണ്ട് ഇന്ത്യയുടെ മുക്കാല്‍ ഭാഗം പറന്നു നീങ്ങിയിരിക്കുകയാണ്. അതേസമയം വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് വളരെ നേരത്തെ ഒരുക്കങ്ങളുമായി ബിജെപി രംഗത്തിറങ്ങി കഴിഞ്ഞു.

അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ ബിജെപി തുടങ്ങിയതായി റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി 144 ലോക്‌സഭ മണ്ഡലങ്ങളിലായി 40 റാലികള്‍ നടത്തുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി തോല്‍വിയറിഞ്ഞ മണ്ഡലങ്ങളിലാണ് പ്രധാനമന്ത്രിയുടെ തന്നെ നേതൃത്വത്തില്‍ റാലി നടത്തുക.

കേരളത്തിലും അതിനുള്ള മുന്നൊരുക്കങ്ങളാരംഭിച്ചു. ബിജെപി സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് കോട്ടയത്ത് ചേരും. രാവിലെ പത്തു മണിക്ക് കോര്‍ കമ്മിറ്റി യോഗവും ഉച്ചയ്ക്കു ശേഷം സംസ്ഥാന ഭാരവാഹി യോഗവുമാണ് നടക്കുന്നത്. സംസ്ഥാനത്തിന്റെ ചുമതലയുളള പ്രകാശ് ജാവദേക്കറുടെ സാന്നിധ്യത്തിലാണ് യോഗം.

ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ ബാക്കിയുള്ള 104 സീറ്റുകളില്‍ പാര്‍ട്ടിക്കായി യാത്ര ചെയ്യുകയും പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യും. ലോക്സഭാ പ്രവാസ് യോജനയുടെ രണ്ടാം ഘട്ടത്തിന് കീഴില്‍ രാജ്യത്തുടനീളം ദുര്‍ബലമായതോ നഷ്ടപ്പെട്ടതോ ആയ ലോക്സഭാ സീറ്റുകളില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ 40 റാലികള്‍ നടത്താനാണ് ബിജെപി പദ്ധതിയിട്ടിട്ടുള്ളതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

പ്രദേശത്തെ സ്വാധീനമുള്ള നേതാക്കളുമായി സ്ഥിരമായി ചര്‍ച്ചകള്‍ നടത്തുകയും അതോടൊപ്പം തന്നെ പാര്‍ട്ടിയിലെ പ്രാദേശിക നേതാക്കളുടെ ഉള്‍പ്പെടെ അതൃപ്തി പരിഹരിക്കാനായി പരാതികള്‍ കേള്‍ക്കുകയും പരിഹാരം കാണുകയും ചെയ്യുക എന്ന തന്ത്രമാണ് രൂപപ്പെടുത്തിയിട്ടുള്ളത്.

ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം 2019 ല്‍ 352 സീറ്റുകള്‍ നേടിയാണ് വീണ്ടും അധികാരം ഉറപ്പിച്ചത്. അതില്‍ തന്നെ 303 സീറ്റുകള്‍ ബിജെപി ഒറ്റയ്ക്ക് തന്നെ നേടിയിരുന്നു. മന്ത്രിമാര്‍ക്ക് ഉള്‍പ്പെടെ കൃത്യമായ ചുമതലകള്‍ നല്‍കി 2019ല്‍ ലഭിച്ചതിനേക്കാള്‍ മിന്നുന്ന വിജയമാണ് 2024ല്‍ ബിജെപി ലക്ഷ്യമിടുന്നത്.

2024 ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് ഗുജറാത്ത് അടക്കം പാര്‍ട്ടിക്ക് വളരെ സുപ്രധാനമായ സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പുകളിലെ മിന്നുന്ന വിജയങ്ങളോടെ ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള അടിത്തറ പാകാമെന്നുള്ള കണക്കുക്കൂട്ടലിലാണ് ബിജെപി നേതൃത്വം.

അതേസമയം കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയില്‍ പുകഴ്ത്തല്‍ തുടരുകയാണ്. ഉത്തര്‍പ്രദേശ് പാര്‍ട്ടി അധ്യക്ഷന്‍ ബ്രിജ്ലാല്‍ ഖബ്രി രാഹുല്‍ ഗന്ധിയെ അദ്ദേഹം വാനോളം പുകഴ്ത്തി. രാഹുല്‍ എന്നാല്‍ ഭാരതം ആണെന്നും ഭാരതം എന്നാല്‍ രാഹുല്‍ ആണെന്നും ബ്രിജ്ലാല്‍ ഖബ്രി പിടിഐക്ക് നല്‍കി അഭിമുഖത്തില്‍ പറഞ്ഞു. രാജ്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള വലിയ ലക്ഷ്യത്തിന് വേണ്ടിയാണ് രാഹുല്‍ പോരാടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുപിയിലെ 80 ലോക്സഭാ സീറ്റുകളിലും വിജയം നേടാനാണ് കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നത്. നിലവില്‍ സോണിയ ഗാന്ധി നിലവില്‍ പ്രതിനിധീകരിക്കുന്ന റായ്ബറേലിയിലും അമേത്തിയിലും ബിജെപിക്ക് വലിയ നഷ്ടം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 2019ല്‍ ബിജെപിയുടെ സ്മൃതി ഇറാനിയോട് രാഹുല്‍ ഗാന്ധി പരാജയപ്പെട്ടിരുന്നു. മുന്‍ ബിഎസ്പി നേതാവായിരുന്ന ഖബ്രിയെ അടുത്തിടെയാണ് യുപി കോണ്‍ഗ്രസ് അധ്യക്ഷനായി നിയമിച്ചത്. ശനിയാഴ്ചയാണ് അദ്ദേഹം ചുമതലയേറ്റെടുത്തത്.

 

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (1 hour ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (3 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (4 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (4 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (4 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (4 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (4 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (6 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (8 hours ago)

Malayali Vartha Recommends