അധികാരം മാറിയാൽ കേസന്വേഷണത്തിന്റെ രീതി മാറും; രക്ഷിക്കാൻ ആരുമുണ്ടാകില്ല; തുടർഭരണം വരേണ്ടതു തന്റെ കൂടി ആവശ്യമാണ്; ഇതെല്ലാം പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഓഡിയോ റിക്കോർഡ് ചെയ്യിപ്പിച്ചത്; സർക്കാരിന് കേസിൽ പങ്കില്ലെന്ന് പറഞ്ഞത് തുടർ ഭരണം കിട്ടാൻ; 'ചതിയുടെ പത്മവ്യൂഹ'മെന്ന ആത്മകഥയിൽ നിർണ്ണായക വെളിപ്പെടുത്തലുകളുമായി സ്വപ്ന സുരേഷ്

സ്വർണ്ണ കടത്ത് കേസിൽ ഇപ്പോഴും ഓരോരോ വെളിപ്പെടുത്തലുകൾ പുറത്ത് വരികയാണ്. ഇപ്പോൾ ഇതാ ഈ കേസിനെ വീണ്ടും ആളിക്കത്തിക്കുന്ന ചില വെളിപ്പടുത്തലുകൾ പുറത്ത് വരികയാണ്. ‘ചതിയുടെ പത്മവ്യൂഹം’ എന്ന ആത്മകഥയിൽ സ്വപ്ന നിർണ്ണായകമായ പുതിയ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ്.
സ്വർണക്കടത്ത് കേസ് തുടങ്ങിയ സമയം സർക്കാരിന് ഇതിൽ പങ്കുണ്ടെന്ന തരത്തിൽ പ്രചാരണങ്ങൾ വന്നിരുന്നു. ഈ സമയം സ്വപ്‍ന ഒളിവിലായിരുന്നു. സർക്കാരിന്റെ പേര് കേസിലേക്ക് വന്നതോടെ കേസിൽ സർക്കാരിനോ സർക്കാരിന്റെ പ്രതിനിധികൾക്കോ പങ്കില്ലെന്ന ശബ്ദസന്ദേശം സ്വപ്ന സുരേഷ് അയച്ചിരുന്നു. എന്നാൽ ആ ശബ്ദ സന്ദേശത്തെ കുറിച്ച് സ്വപ്ന വെളിപ്പടുത്തൽ തന്റെ ആത്മകഥയിലൂടെ നടത്തിയിരിക്കുകയാണ്.
താൻ അന്ന് റിക്കോർഡ് ചെയ്തത് എൽഡിഎഫിനു തുടർഭരണം ഉണ്ടാവാനായിരുന്നുവെന്നു സ്വപ്ന സുരേഷ് പറഞ്ഞിരിക്കുന്നത്. അധികാരം മാറിയാൽ കേസന്വേഷണത്തിന്റെ രീതി മാറുമെന്നും തന്നെ രക്ഷിക്കാൻ ആരുമുണ്ടാകില്ലെന്നും തുടർഭരണം വരേണ്ടതു തന്റെ കൂടി ആവശ്യമാണെന്നും വിശ്വസിപ്പിച്ച് ഓഡിയോ റിക്കോർഡ് ചെയ്യിക്കുകയായിരുന്നുവെന്നാണ് സ്വപ്‌ന പറയുന്നത്.
‘അന്വേഷണം നീ വരെയേ എത്തൂ; അതുകൊണ്ട് ഇപ്പോൾ സന്ദീപ് പറയുന്നതുപോലെ ചെയ്യുക’ – എന്ന നിർദേശവും തനിക്ക് കിട്ടി. ഞങ്ങൾക്ക് രക്ഷപ്പെടാൻ ശിവശങ്കറിനെ പുറത്തു നിർത്തേണ്ടത് ആവശ്യമാണ് എന്ന ചിന്തയിലായിരുന്നു സന്ദീപിന്റെ ഫോണിൽ ശബ്ദം റിക്കോർഡ് ചെയ്തതെന്നും സ്വപ്ന വെളിപ്പെടുത്തിയിരിക്കുകയാണ്.
അതേസമയം സ്വർണ്ണ കടത്ത് കേസ്, ഡോളർ കടത്ത് കേസ് എന്നിങ്ങനെ നിരവധി കേസുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇപ്പോഴും അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. സർക്കാരിനെ പലപ്പോഴും പ്രതിരോധത്തിൽ ആക്കുന്ന തരത്തിലുള്ള നീക്കങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ഇതിനോടകം നടത്തിക്കഴിഞ്ഞു. ഇപ്പോൾ സ്വപനയുടെ ഈ വെളിപ്പെടുത്തൽ കൂടെ പുറത്ത് വന്ന സ്ഥിതിക്ക് കേസിന്റെ ബലം കൂടാൻ സാധ്യത കൂടുതലാണ്.
അതേസമയം വളരെ അടുത്ത് ആയിരുന്നു നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്തിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് അറിയാമായിരുന്നുവെന്ന് വ്യക്തമാക്കി കസ്റ്റംസിന്റെ കുറ്റപത്രം സമർപ്പിച്ചത് . സ്വര്‍ണ്ണക്കടത്തിനെക്കുറിച്ച് വിവരം മറച്ചുവെച്ചെന്നാണ് ശിവശങ്കറിനെതിരായ കുറ്റം.
നേരത്തെ എന്‍ഐഎ ശിവശങ്കറിനെ കുറ്റപത്രത്തില്‍ പ്രതി ചേര്‍ത്തിരുന്നില്ലെങ്കിലും കസ്റ്റംസിന്റെ കേസില്‍ 29ആം പ്രതിയാണ്. നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്തിന്റെ ആസൂത്രണം, വില്‍പ്പന, ഉന്നതരുടെ പങ്ക് എന്നിവ വ്യക്തമാക്കുന്നതാണ് കൊച്ചിയിലെ സാമ്പത്തിക കുറ്റക്യത്യങ്ങള്‍ പരിശോധിയ്ക്കുന്ന കോടതിയില്‍ സമര്‍പ്പിച്ച 2700 പേജുകളുള്ള കസ്റ്റംസിന്റെ കുറ്റപത്രത്തിലാണ് ശിവശങ്കറിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്.
https://www.facebook.com/Malayalivartha























