ഒരുമിച്ചുള്ള കോവളം യാത്രക്കിടയിൽ തന്നെ മർദ്ദിച്ചു, എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരെ പരാതിയുമായി അധ്യാപിക, പരാതിയ്ക്ക് അടിസ്ഥാനമില്ല...അന്വേഷണം നടക്കട്ടെയെന്ന് എംഎൽഎ

പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി തന്നെ മർദ്ദിച്ചെന്ന പരാതിയുമായി അധ്യാപിക. ഒരുമിച്ച് യാത്ര ചെയ്യുന്നതിനിടയിൽ തമ്മിൽ വാക്ക് തർക്കം ഉണ്ടായെന്നും പ്രകോപിതനായ എംഎൽഎ തന്നെ മർദ്ദിച്ചെന്നുമാണ് പരാതിയിൽ ആരോപിക്കുന്നത്. തിരുവനന്തപുരത്തെ ഒരു സ്‌കൂളിലെ അധ്യാപികയാണ് പരാതിക്കാരി. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്ക് ഒരാഴ്ച മുമ്പ് അധ്യാപിക രേഖാമൂലം പരാതി കൈമാറിയിട്ടുണ്ട്.
കഴിഞ്ഞ മാസമാണ് സംഭവം നടന്നതെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ മാസം ഇരുവരും കോവളം സന്ദർശിച്ചിച്ചെന്നും ഇതിനിടയിലാണ് പരാതിക്കാധാരമായ സംഭവം നടന്നതെന്നും അധ്യാപിക ആരോപിക്കുന്നു. പരാതിയിൽ കോവളം സിഐയാണ് തുടരന്വേഷണം നടത്തുന്നത്. മൊഴി നൽകാനായി 2 തവണ പരാതിക്കാരിയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു.
ബന്ധുക്കളുമായി ആലോചിച്ച് പിന്നീട് വിശദമായ മൊഴി നൽകാമെന്ന് പറഞ്ഞ് പരാതക്കാരി മടങ്ങുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. എന്നാൽ അധ്യാപികയുടെ പരാതിയിൽ പ്രതികരണവുമായി എംഎൽഎ എൽദോസ് കുന്നപ്പിള്ളി രംഗത്തെത്തി. പരാതിയ്ക്ക് അടിസ്ഥാനമില്ലെന്നും അന്വേഷണം നടക്കട്ടെയെന്നുമാണ് എംഎൽഎ പ്രതികരിച്ചത്.
https://www.facebook.com/Malayalivartha























