നെയ്യാറ്റിൻകരയിൽ വീട്ടമ്മയുടെ കഴുത്തിൽ കമ്പ് കുത്തി കയറ്റി അയൽവാസികൾ: അതീവ ഗുരുതരാവസ്ഥയിലായ വീട്ടമ്മ വെന്റിലേറ്ററിൽ

നെയ്യാറ്റിൻകരയിൽ അതിർത്തി തർക്കത്തെ തുടർന്ന് വീട്ടമ്മയുടെ കഴുത്തിൽ കമ്പ് കുത്തി കയറ്റി കൊലപ്പെടുത്താൻ ശ്രമം. അതിയന്നൂർ മരുതംകോട് വാർഡിൽ വിജയകുമാരി (50) യെയാണ് അയൽവാസികൾ കൊലപ്പെടുത്താൻ ശ്രമിച്ചത്.സംഭവത്തിൽ അയൽവാസികളായ അനീഷ് , നിഖിൽ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിജയകുമാരിയുടെ നില അതീവ ഗുരുതരമാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.
കഴിഞ്ഞ ദിവസം മറയൂരില്‍ ആദിവാസി യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം വായില്‍ കമ്പി കുത്തിക്കയറ്റിയിരുന്നു. തീർത്ഥക്കുടി സ്വദേശി രമേശ് (27) ആണ് കൊല്ലപ്പെട്ടത്. പെരിയകുടി സ്വദേശിയും ബന്ധുവുമായ സുരേഷ് ആണ് രമേശിനെ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവ ദിവസം രാത്രിയിലും സുരേഷും രമേശും ഒരുമിച്ച് മദ്യപിച്ചിരുന്നു.
ഇതിനുശേഷമാണ് കൊലപാതകം നടത്തിയതെന്നും പോലീസ് പറഞ്ഞു. ബന്ധുക്കളായ ഇരുവര്‍ക്കും കമ്പിളിപ്പാറയില്‍ ഭൂമിയുണ്ട്. ഇതില്‍ സുരേഷിന്റെ ഭൂമിയില്‍ രമേശ് അവകാശം ഉന്നയിച്ചതാണ് തര്‍ക്കത്തിന് കാരണമായത്. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് സുരേഷ് ബന്ധുവായ രമേശിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്.
വീട്ടില്‍ ഉറങ്ങികിടക്കുകയായിരുന്ന രമേശിനെ കമ്പിവടി കൊണ്ട് നിരന്തരം തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. ഇതിന് ശേഷം ഇതേ കമ്പിവടി വായില്‍ കുത്തിക്കയറ്റി മൃതദേഹം വികൃതമാക്കുകയും ചെയ്തു. ഈ സംഭവത്തിന് പിന്നാലെയാണ് തിരുവനന്തപുരത്ത് നിന്ന് അതിക്രൂരമായ മറ്റൊരു കൊലപാതക വാർത്ത വരുന്നത്.
https://www.facebook.com/Malayalivartha























